പോസ്റ്റുകള്‍

ഏപ്രിൽ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൊറോണ....നൽകുന്ന പാഠങ്ങൾ കോറോണയും പ്രകൃതിയും 29/03/2020

ഇമേജ്
29 / 03 / 2020    കൊറോണ....നൽകുന്ന പാഠങ്ങൾ ഒരുപക്ഷെ ചരിത്ര താളുകളിൽ കൃസ്തുവിനെ തന്നെ മാറ്റി, വർഷങ്ങൾക്കു മുമ്പും പിമ്പും കൊറോണ സ്ഥാനം പിടിക്കും. ലോകമഹായുദ്ധത്തിനെ പോലും വെല്ലുന്ന മഹാമാരിയായി കൊറോണ താണ്ഡവ നൃത്തം വെക്കുമ്പോൾ എത്ര രാജ്യങ്ങളെ ബാധിച്ചില്ല എന്ന് നോക്കുന്നതാകും എളുപ്പം. 199 രാജ്യങ്ങളേയും വിറപ്പിച്ചു കൊണ്ട് കോവിഡ് 19 (കൊറോണ വൈറസ് ഡിസീസ് 2019) താണ്ഡവമാടുന്നു. കാട്ട് മൃഗങ്ങളെ ഒരു നിയന്ത്രവുമില്ലാതെ തിന്നു കൂട്ടുന്ന ഒരു ജനത ലോകത്തോട് കാട്ടിയ ഭീകരത ഇനി എന്ന് അവസാനിക്കുമെന്നത് വലിയൊരു ചോദ്യമായവശേഷിക്കുന്നു. വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസുകൾ അസാധാരണമായ സാഹചര്യം ഉണ്ടാക്കുമെന്ന് കണ്ടിട്ടു തന്നെ ആണ്, WHO ഗ്ലോബൽ എമെർജെൻസി ജനുവരി 30-നു തന്നെ പുറപ്പെടുവിച്ചത്. പലരാജ്യങ്ങളും അത് ഗൗരവമായി കണ്ടില്ല എന്നതിന്റെ നേർകാഴ്ചകളാണ് ഇപ്പോൾ ഇറ്റലിയും സ്പെയിനും അമേരിക്കയും ഇറാനും. ജനസാന്ദ്രതയേറിയ ചൈനയെ മറി കടന്നു മരണങ്ങൾ കുതിക്കുന്നത്, ഏറ്റവും സാമ്പത്തിക ഭദ്രതയുള്ള രാജ്യങ്ങളിലാണ്. ജനുവരി അവസാനവാരമാണ് അവിടങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. കുറഞ്ഞ കാലയളവിൽ ഇത്രയും മരണം നേരിട്ടുകൊ...