അതിജീവനം for E-delam online magazine
അതിജീവനം 4 ചൈനയും വൈറസും പിന്നെ ചികിത്സയും അത്യപൂർവ വളർച്ചയിലേക്ക് കുതിക്കുന്ന ചൈനയെ പൂർണമായി മനസിലാക്കുക എന്നത് കഠിനം തന്നെയാണ്. ക്യാപിറ്റലിസം നടപ്പാക്കുന്ന കമ്മ്യൂണിസ്റ്റ് രാജ്യം എന്ന് ഒറ്റ വാക്കിൽ ചൈനയെ നിർവ്വചിക്കാം. അടിസ്ഥാന ആവശ്യങ്ങളിലും സമ്പന്നതയിലും ആധുനികതയിലും വ്യാവസായിക വളർച്ചയിലും സ്വയം പര്യാപ്തത എന്നതടക്കം പാശ്ചാത്യരെ കിടപിടിക്കുന്ന ചൈന വളരെ വളരെ മുൻപന്തിയിലാണ്. ഭീകരർക്കു പോലും കീഴടങ്ങാൻ അനുവദിക്കാത്ത ഈ രാജ്യത്തിൻറെ പ്രതിരോധവും ശക്തം. അമേരിക്കയുടെയോ യൂറോപ്യൻ രാജ്യങ്ങളുടെയോ സോഷ്യൽ മീഡിയകൾ ഒന്നും തന്നെ ഉപയോഗിക്കാതെ ഏത് ആവശ്യങ്ങൾക്കും സ്വന്തം ആപ്പുകളുമായി വേറിട്ട് നിൽക്കുന്ന ചൈന ഏതു മേഖലയിലും മികച്ചു നിൽക്കുന്നു. നാം ഉപയോഗിക്കുന്ന വലിയൊരു ശതമാനം ഇലക്ട്രോണിക് ഉപകരണങ്ങളും ചൈനയുടേതാണ്. കൃഷിക്കൊപ്പം വ്യാവസായിക വിപ്ലവം കൂടി നടത്തി കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ അഭൂതപൂർവമായ വളർച്ചയാണ് ചൈന ഉണ്ടാക്കിയത്. രാജ്യത്തിനകത്ത് എല്ലാ ആഢംബരങ്ങളും നൽക...