അതിജീവനം for E-delam online magazine

അതിജീവനം  





4

ചൈനയും വൈറസും പിന്നെ ചികിത്സയും 

അത്യപൂർവ വളർച്ചയിലേക്ക് കുതിക്കുന്ന ചൈനയെ പൂർണമായി മനസിലാക്കുക എന്നത് കഠിനം തന്നെയാണ്. ക്യാപിറ്റലിസം നടപ്പാക്കുന്ന  കമ്മ്യൂണിസ്റ്റ്  രാജ്യം എന്ന് ഒറ്റ വാക്കിൽ ചൈനയെ നിർവ്വചിക്കാം. അടിസ്ഥാന ആവശ്യങ്ങളിലും സമ്പന്നതയിലും ആധുനികതയിലും വ്യാവസായിക വളർച്ചയിലും സ്വയം പര്യാപ്തത  എന്നതടക്കം പാശ്ചാത്യരെ കിടപിടിക്കുന്ന ചൈന വളരെ വളരെ  മുൻപന്തിയിലാണ്.   ഭീകരർക്കു പോലും  കീഴടങ്ങാൻ അനുവദിക്കാത്ത ഈ രാജ്യത്തിൻറെ പ്രതിരോധവും  ശക്തം. 
അമേരിക്കയുടെയോ യൂറോപ്യൻ രാജ്യങ്ങളുടെയോ സോഷ്യൽ മീഡിയകൾ ഒന്നും തന്നെ ഉപയോഗിക്കാതെ ഏത് ആവശ്യങ്ങൾക്കും സ്വന്തം ആപ്പുകളുമായി  വേറിട്ട് നിൽക്കുന്ന ചൈന ഏതു മേഖലയിലും മികച്ചു നിൽക്കുന്നു. നാം ഉപയോഗിക്കുന്ന വലിയൊരു ശതമാനം ഇലക്ട്രോണിക് ഉപകരണങ്ങളും ചൈനയുടേതാണ്. കൃഷിക്കൊപ്പം വ്യാവസായിക വിപ്ലവം കൂടി നടത്തി കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ അഭൂതപൂർവമായ വളർച്ചയാണ് ചൈന ഉണ്ടാക്കിയത്. രാജ്യത്തിനകത്ത് എല്ലാ ആഢംബരങ്ങളും  നൽകി അത്യാധുനികമായ വളർച്ചയോടെ കുതിക്കുന്ന ചൈനക്കു  ഏതു മേഖലയിലായാലും സ്വന്തം കൈപ്പട മാത്രം.  വിദേശ ബ്രാൻഡുകളുടെ കോപ്പികൾ ധാരാളം   ഉണ്ടാക്കി   മറ്റു രാജ്യങ്ങളിലെല്ലാം   ചൈനയുടെ   ഉത്പന്നം വ്യാപകമായി കുറഞ്ഞ വിലയിൽ  ലഭ്യമാക്കുകയും പിന്നീട് ഗവേഷണത്തിലൂടെ അതിവേഗം മികച്ച ഉത്പന്നങ്ങൾ നിർമ്മിച്ച്   ലോകോത്തര നിലവാരം നേടിയെടുക്കുകയും ഇന്നത്തെ ഫൈവ് ജി, കൃത്രിമ ബുദ്ധിശക്തി, ഡ്രോൺ ടെക്നോളജി പോലെ എല്ലാത്തിലും ചൈന ആധിപത്യം സ്ഥാപിച്ചിരിക്കയുമാണ്.  ദീർഘ കാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പാക്കാൻ, ഇന്ത്യയെ പോലെ  അസ്ഥിരമായ  ജനാധിപത്യ ഭരണത്തേക്കാൾ സുസ്ഥിരമായ സ്വേച്ഛാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണത്തിനു സാധ്യമാകുന്നു. 

ഭരണത്തെ എതിർക്കുന്നവരെ അംഗീകരിക്കാത്ത, മതിലുകളാൽ അകപ്പെട്ട ചൈനക്കാർക്ക് മറ്റു ലോക രാഷ്ട്രങ്ങലെ കുറിച്ച് അറിവുണ്ടോ എന്നറിയില്ല.  അയൽരാജ്യങ്ങളോട് കൂറ് പുലർത്താത്ത,  രഹസ്യങ്ങൾ ഒട്ടേറെ സൂക്ഷിക്കുന്ന, രാജ്യം കൂടി ആണ് ചൈന.  ജനങ്ങൾക്ക് ജനാധിപത്യ സ്വാതന്ത്യം ഇല്ലെങ്കിലും അടിസ്ഥാന ആവശ്യങ്ങളിലെല്ലാം തൃപ്തരാകയാൽ ചൈനക്കാർ  സന്തോഷവാന്മാരാണെന്നു പറയുന്നു. സങ്കീർണമായ എന്തിനെയും എളുപ്പമാക്കാൻ വിദഗ്ധരാണവർ. നിർമ്മാണ മേഖലയിലെ സാങ്കേതിക മികവ് തദ്ദേശീയ വികസനം പ്രായോഗിക ബുദ്ധി എല്ലാം കണ്ടു പഠിക്കണം. ഫുഡ്‌ ഹബ്  ആയി  അറിയപ്പെടുന്ന ചൈനയിലെ  ആഹാരരീതിയാണ് ഇന്ന് ലോകത്തെ മുഴുവനും വിഴുങ്ങുന്ന വൈറസിന് കാരണമായിരിക്കുന്നത്. എന്നാൽ  ഇത്രയും നീണ്ട കാലം നില  നിൽക്കുന്നതിനാലും   ഏതു കാലാവസ്ഥയിലും ഉഗ്ര വ്യാപിയായതിനാലും ഇത് സ്വാഭാവിക വൈറസ് ആണോ എന്നതിൽ  ശാസ്ത്രം തന്നെ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും  അത് സാധൂകരിക്കാനാകുന്നുമില്ല.   എന്തും കിട്ടിയാൽ തിന്നുന്ന  ചൈനക്കാർ  വൈറസിനെ ഉല്പാദിപ്പിക്കന്നതിലും വമ്പൻമാരാണെന്നു മുന്നെയും തെളിയിച്ചിട്ടുണ്ട്. എന്നാൽ ഏതു വൈറസിനേയും തുരത്താനുള്ള ഹെർബൽ മെഡിസിൻ,  അതായത് തനതായ നാട്ടു വൈദ്യമാണ് അവരുപയോഗിച്ചു രോഗാണുക്കളെ ഇല്ലായ്മ ചെയ്തതെന്നും പറയപ്പെടുന്നു. 
 
ഓംകാരത്തിന്റെ ശക്തിയിൽ സമാധാനവും സ്നേഹവും കൈമുതലാക്കിയ,  വസുദൈവ കുടുംബകം എന്ന ലക്ഷ്യവുമായി ലോകത്തിന്റെ മുഴുവൻ സമാധാനവും അഭിവൃദ്ധിയും ഒരേ പോലെ  കാംക്ഷിക്കുന്ന ഭാരതം, ലോകശക്തിയായി സ്വയം അവരോധിക്കാൻ വെമ്പൽ കൊള്ളുന്ന ചൈനയുടെ  പല പദ്ധതികൾക്കും തട ഇട്ടു വരുന്നത് സ്വന്തം നിലനിൽപിന് വേണ്ടി മാത്രമാണ്. നമുക്കറിയാം,  സ്ട്രിംഗ് ഓഫ് പേൾസ്  (String of Pearls )എന്ന പ്രോജെക്ടിനെ മറികടക്കാൻ  സ്ട്രിംഗ് ഓഫ് ഫ്ലവർസ് (String of flowers )  എന്ന പദ്ധതിയും ഏറ്റവും വലിയ പദ്ധതി ആയിരുന്ന  'ബെൽറ്റ് ആൻഡ് ഇനീഷ്യറ്റിവ്', (Belt and Road Initiative) (BRI).  എന്നതിന് മറുപടിയായി 'പ്രൊജക്റ്റ് മൗസം' (Project Mousaum) എന്ന ബദൽ പദ്ധതിയും  മുന്നോട്ടു വെച്ചു. 126  രാജ്യങ്ങളും 29 ലോക സംഘടനകളുമായി ചേർന്ന്  2013-ലെ  ബെൽറ്റ് ആൻഡ് റോഡ് എന്ന  സംരംഭത്തിലൂടെ ചൈന, ഭാരതതതിനെ  വരിഞ്ഞു മുറുക്കി പത്മവ്യൂഹം തീർത്ത്  മറ്റു രാജ്യങ്ങളെ സഹായിക്കുന്നെന്ന വ്യാജേന നടപ്പാക്കുന്ന  ഗൂഡതന്ത്രം  മറ്റു രാജ്യക്കാർ അറിയുന്നുമില്ല.  തനതായ സാംസ്‌കാരിക തലങ്ങളിലേക്ക് ഉയർന്ന്, പരസ്പര പൂരകങ്ങളായ  നിലപാടിലൂടെ സഹാർദ്രമായി മറ്റു രാജ്യങ്ങളെ  വിശ്വാസത്തിലെടുത്താണ്, ലോകരാജ്യങ്ങൾക്കെല്ലാം   അഭിവൃദ്ധി ഉണ്ടാക്കട്ടെ എന്ന കണക്കു കൂട്ടലിൽ ഓരോ പദ്ധതിയുമായി മുന്നോട്ടു നീങ്ങാൻ   ഇന്ത്യ ശ്രമി ക്കുന്നത്.   ഭാരതത്തിന്റെ ഓരോ പദ്ധതിക്കും തുരങ്കം വെക്കുന്ന ചൈനയെ മൂക്ക് കയറിട്ടു പിടിച്ചു നിർത്തുക എന്നത് ഇന്ത്യയുടെ വലിയ തലവേദന തന്നെ ആണ്.  നേപ്പാളിനെയും ശ്രീലങ്കയേയും അടക്കം വറുതിലാക്കിയ ചൈന കുതന്ത്രത്തിലൂടെ നീങ്ങുമ്പോൾ  തന്ത്രപൂർവം ബദലുണ്ടാക്കൽ  ഇന്ത്യയുടെ ആവശ്യമായിരിക്കുന്നു. അതിലൊരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്.  ചതിയിലൂടെയായാലും  എന്തിനും ഏതിനും ഒന്നാമതെത്താൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ചൈന. ഇതിനൊക്കെ പുറമെ ആണ് കൊറോണയെ സംഭാവന നൽകി ലോക ജനതയേയും  സമ്പത് വ്യവസ്ഥയേയും പിടിച്ചുലക്കിയത്. തീർന്നില്ല തുടർന്ന് ഇന്ത്യൻ അതിർത്തികളിൽ പ്രകോപനമുണ്ടാക്കി നമ്മുടെ  വീര ജവാന്മാരെ ചതിയിലൂടെ കീഴ്പ്പെടുത്താനും  ശ്രമിച്ചു.  ജവാന്മാരുടെ രക്തസാക്ഷിത്വം നൽകിയ വേദന ചൈനയുടെ പ്രൊഡക്ടുകൾ അപ്പാടെ വിലക്കി കൊണ്ടു കൂടിയാണ് ഇന്ത്യ പ്രതികരിച്ചത്.  ആ കനത്ത പ്രഹരത്തിന്റെ പരിണതഫലങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ.  ഇനിയെങ്കിലും ഇന്ത്യ സ്വയം പര്യാപ്‌ത ദേശമായുയരട്ടെ.    വൈദഗ്ധ്യമുള്ള ബുദ്ധിജീവികൾ ഇല്ലാത്തതല്ല ഇന്ത്യയുടെ ശാപം, മാറി മാറി വരുന്ന സർക്കാരും അഴിമതിയും  കുതികാൽവെട്ടുമാണ്.  സ്കിൽ ഉള്ള പ്രതിഭകളുടെ സംഘടനകൾക്ക്  പൂർണാധികാരം നൽകി ദീഘകാല പദ്ധതികൾ പരീക്ഷിക്കപെട്ടാൽ ഭാരതത്തിനും അഭൂതപൂർവമായ വളർച്ച ഉണ്ടാക്കാം. കോവിഡ് താണ്ഡവം കൂടിയായപ്പോൾ അതിജീവനം അത്യാവശ്യമാകുന്നു.  ഈ വേളയിൽ ലഭ്യമാകുന്ന ചികിത്സകളെ പറ്റി  പരിശോധിക്കാം.

വൈദ്യവും ചി­കി­ത്സാ­രീ­തി­കളും 

പരിശോധനകൾ വഴി രോഗനിർണയം, ചികിത്സ, പ്രതിരോധം,  ശാരീരിക പ്രവർത്തനങ്ങൾ, ആന്തരിക അവയവങ്ങളിലെ പോരായ്മകൾ, രോഗങ്ങൾ, മുഴകൾ, ഇൻഫെക്ഷൻസ്, ബ്രെയിൻ ഡാമേജുകൾ, തുടങ്ങി ജീവിതശൈലി രോഗങ്ങൾ പോലെ എല്ലാ രോഗങ്ങളേയും കണ്ടെത്തി ചികിത്സക്കുകയാണ് ഏതൊരു വൈദ്യ ശാസ്ത്രത്തിന്റെയും കടമ. അതിൽ ഓരോ  മേഖലയും അവരുടേതായ രീതികൾ നടപ്പാക്കുന്നു. അതുകൊണ്ടു തന്നെ  വൈദ്യശാസ്ത്രം ഒരു മഹാശാസ്ത്രം ആകുന്നു. അതിനെ വർഗ്ഗീകരിച്ച്  എങ്ങനെ നിർവ്വചിക്കണം എന്നത്  ആ ശാസ്ത്രം  പഠിച്ചിട്ടില്ലാത്ത നമുക്ക്  വെല്ലുവിളി തന്നെയാണ്.   ചികിത്സാ ശാസ്ത്രത്തിൽ ഓരോന്നിനും അതിന്റേതായ പ്രാധാന്യവും മഹത്വവും കൽപ്പിക്കണം.  നമ്മൾ നേരിടുന്ന പ്രശ്ങ്ങൾക്കു ഏതു  ശാസ്ത്രമാവും  അനുയോജ്യം  എന്നത് തിരഞ്ഞെടുക്കുന്നതിൽ  ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുമുണ്ട്.  ഏതു പ്രശ്‌നവും പരിഹരിക്കപ്പെടാൻ  ധാരാളം വൈവിധ്യമേറിയ ചികിത്സാ രീതികൾ നമുക്കുണ്ട് എന്നത് വലിയൊരു അനുഗ്രഹമാണ്. രോഗത്തെ കണ്ടെത്തുകയും  രോഗശമനം നടത്തുന്നതും കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും ആദരണീയമായ തൊഴിലാണ് ആരോഗ്യമേഖലയിലേതു എന്ന് പറയാം. അത് ലോകം തിരിച്ചറിയാൻ ഇടയ്ക്കു കൊറോണയെ പോലെ ചിലതു പ്രത്യക്ഷപ്പെടണം എന്നേയുള്ളൂ. ഓരോ വൈദ്യശാസ്ത്രവും  കൊറോണയെ  നേരിടുന്നതിന്റെ പശ്ചാത്തലം ആണ് ഇവിടെ പരാമർശിക്കാൻ ഉദ്ദേശിക്കുന്നത്.  ഇതിലും ശക്തമായ മഹാമാരികളെ നാം നേരിട്ട് അതിജീവിച്ചിരുന്നു, എങ്കിലും  കോവിഡ് 19-ന്റെ അതിവേഗ വ്യാപനം ആണ്  ഭീഷണി ഉണ്ടാക്കുന്നത് . ശാരീരിക ആന്തരിക പോരായ്മകളെ ശരിയായ രീതിയിലല്ലാതെ ചികിൽസിച്ചു കോംപ്ലിക്കേറ്റഡ്  ആയ  അവസ്ഥയിലാക്കിയ രോഗികളെ കൊറോണ കൂടി ബാധിച്ചാൽ റിസ്ക് തന്നെ എന്ന് പറയുന്നുണ്ട്. അവരെ ഒഴിച്ച് ബാക്കി ഉള്ളവരെ മറ്റു മേഖലയിലയുടെ  ചികിത്സക്ക് കൂടി വിധേയമാക്കിയാൽ  വലിയൊരു  ആഘാതം  മാറികിട്ടുമെന്നു പ്രത്യാശിക്കാം.

അലോപ്പതിക്:- മോഡേൺ മെഡിസിൻ ആയി അറിയപ്പെടുന്ന അലോപ്പതിക് , പരിശോധനയിലൂടെ രോഗ നിർണ്ണയത്തിനും പരസ്പര ബന്ധമുള്ള ജന്തുശാസ്ത്രത്തെ അറിയാനും  ബൃഹത്തായ തന്മാത്രശാഖ, സൂക്ഷ്മമായ കോശജാലകം,  ഡി‌എൻ‌എ പരിശോധന, ഹോർമോൺ ഇമ്പാലൻസ്, വൈറ്റമിൻ അപാകത,  രക്തപരിശോധന, ഗ്രൂപ്പ് നിർണ്ണയം, അവയവം, നാഡികൾ, സങ്കീർണമായ ദഹനക്രിയകൾ ശരീരഘടനയും പൊട്ടലും ഒക്കെയും  മനസ്സിലാക്കാനും  രോഗികളെ  ചികിൽസിക്കാനും  സഹായിക്കുന്നു. പരിശോധനക്ക്  വേണ്ട ഏറ്റവും നൂതനമായ യന്ത്ര സാമഗ്രികളും സജീകരണങ്ങളും ഇന്ന് പ്രധാന ആശുപത്രികളിലെല്ലാം സജ്ജവുമാണ്. മനുഷ്യ ജീവിതത്തിനു ഈ വൈദ്യശാസ്ത്രം ഏറ്റവും നിർണ്ണായകമായ ഒന്നാണ്. അലോപ്പതി വിഭാഗത്തിലെ  അവയവ മാറ്റ ശസ്ത്രക്രിയയാണ് ഏറ്റവും അത്ഭുതവും മഹത്തരവുമാകുന്നത്.  അതായത് വൃക്ക,  ലിവർ, ഹൃദയം മുതൽ ശ്വാസകോശങ്ങളും തലച്ചോറും വരെ മാറ്റിവെച്ചു പരീക്ഷിക്കപ്പെടുന്നുണ്ട്. അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റവർ അടക്കം ഏതു തരക്കാരേയും ഈ ശാസ്ത്രം  മികച്ച ചികിത്സ നൽകി കൈപിടിച്ചുയർത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്ന്  അതിശയിപ്പിക്കുന്നുണ്ട്. ജനങ്ങൾക്കിതിൽ വലിയ വിശ്വാസവുമാണ്.  പ്ലാസ്റ്റിക് സർജറി വിഭാഗവും മറ്റൊരു അത്ഭുതമാണ്. പാർശ്വഫലങ്ങൾ ചിലപ്പോൾ  കാണാമെങ്കിലും ബാഹ്യമായ  കുറവുകൾ മാറ്റിയെടുക്കാമെന്നത്  സ്വപ്ന സാക്ഷാത്കാരം തന്നെയാണ്. കണ്ണ്, പല്ല്, ചുണ്ട്, മൂക്ക്, കൈ, കാൽ എന്ന് വേണ്ട ശരീരത്തിന്റെ ഏതു അപാകതകളേയും ആവശ്യക്കാർക്ക്  ഈ ശാസ്ത്രം ഇല്ലാതാക്കി  കൊടുക്കുന്നു.  കണിശമായ റിസൾട്ട് ഉണ്ടാകുക എന്നതാണ് മെഡിക്കൽ സയൻസിന്റെ ലക്‌ഷ്യം. അതിനു വേണ്ടിയുള്ള പഠനങ്ങളും പരീക്ഷണങ്ങളും നിർബാധം തുടരുന്നതു  കാരണം അസുഖങ്ങളുടെ,  ആഹാരരീതിയുടെ,  മരുന്നിന്റെ ഒക്കെ നിഗമനങ്ങൾ മാറിക്കൊണ്ടേ ഇരിക്കുന്നുമുണ്ട്. ഒരു ഭാഗത്ത് ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്നതിൽ ഈ വൈദ്യശാസ്ത്രത്തിന് മികച്ച പങ്കുണ്ടെന്നു  അവകാശപ്പെടാമെങ്കിലും  ജീവിതശൈലി രോഗങ്ങൾക്കും വ്യാപകമായി കാണപ്പെടുന്ന പല അസുഖങ്ങൾക്കും ശാശ്വത പരിഹാരം നൽകാൻ അലോപ്പതി ചികിത്സക്ക് കഴിയുന്നില്ല എന്നതൊരു പരമാർത്ഥമാണ്.  ഈ  വൈദ്യശാസ്ത്രത്തിൽ  ദീർഘ കാലാടിസ്ഥാനത്തിലുള്ള  ചികിത്സ ഫലപ്രദമല്ല. മാത്രമല്ല  ഈ മേഖലയിൽ ഗുരുതരമായ ന്യൂനതകൾ ചികിത്സയിലും ഉണ്ടെന്നു പറയപ്പെടുന്നു.  ഇന്ന് കോവിഡ് കാലത്ത് ഒന്നാമത്തെ ചികിത്സയായി ഈ ആധുനിക മെഡിസിൻ ആണ് ഭൂരിഭാഗം രാഷ്ട്രങ്ങളും സ്വീകരിച്ചിരിക്കുന്നത്. പല മരുന്നുകളും  പരീക്ഷിക്കപ്പെടുന്നുണ്ട്  എങ്കിലും വികസിത രാഷ്ട്രങ്ങളിലെ മരണനിരക്ക് ശാസ്ത്രീയതയെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു.  അവിടെ ആണ് നമ്മുടെ ആയുർവേദം,  നാട്ടുവൈദ്യം,  പ്രകൃതിചികിത്സ പിന്നെ ഹോമിയോപ്പതിക് എന്നിവയുടെ പ്രാധാന്യം വരുന്നത്.  മറ്റു വൈദ്യ ശാസ്ത്രത്തിനെ അംഗീകരിക്കുക എന്നത് ആധുനിക ശാസ്ത്രം കാണിക്കേണ്ട മര്യാദകളിൽ ഒന്നാണ്. ഏതു വൈദ്യത്തിനും വ്യാജന്മാർ ഉള്ളത് തിരിച്ചറിഞ്ഞു വന്നാൽ  ബാക്കിയൊക്കെ സുതാര്യമാവും.

ആയുർവേദം:- 'ആയു൪' ജീവിതത്തേയും 'വേദ' ശാസ്ത്രത്തേയും സൂചിപ്പിക്കുന്നു. അങ്ങനെ, 'സയൻസ് ഓഫ് ലൈഫ്', എന്നറിയപ്പെടുന്ന ആയു൪വേദത്തിന്റെ മുഖ്യധ൪മ്മം ശരീരവും മനസ്സും ആത്മാവും ഒരേ താളത്തിൽ സ്പന്ദിപ്പിക്കുക എന്നതാണ്. ആയു൪വേദ ഔഷധങ്ങള്‍ രോഗശമനത്തിനു മാത്രമല്ല രോഗം തടയാനും ആരോഗ്യം അഭിവൃദ്ധിപ്പെടുത്താനുമുള്ളതാണ്.  ആയുർവേദ  മരുന്നുകൾ സുസ്ഥിരവും എത്രയോ വർഷങ്ങൾക്കു മുന്നെ നിർണ്ണയിക്കപെട്ടതുമാണ്. 5000 വ൪ഷങ്ങൾക്കു മുമ്പേ ജനിച്ച ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ.

അതിപ്രാചീന  ഭാരതം ലോകത്തിനു  നല്കിയ  വലിയ സംഭാവനകളിൽ  ഒന്നാണ്,  51 ശാഖകളുള്ള 'അഥ൪വ്വവേദം'.  ഇതിൽ മനുഷ്യ൪ക്ക് ഉണ്ടാകാനിടയുള്ള രോഗങ്ങളും രോഗസാധ്യതകളും അവയുടെ ചികിത്സാ സമ്പ്രദായങ്ങളും  ഔഷധങ്ങളും ഔഷധങ്ങൾ കൊടുക്കുമ്പോൾ ചൊല്ലേണ്ട മന്ത്രങ്ങളും എല്ലാം വിശദായി പരാമ൪ശിച്ചിട്ടുണ്ട്. അഥ൪വ്വവേദങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ആയുർവേദം. കേരളത്തിൽ വാഗ്‌ഭടന്റെ അഷ്ടാംഗഹൃദയവും ഉത്തരേന്ത്യയിൽ സുശ്രൂതന്റേയും ചരകന്റേയും ആയുർവേദ ഗ്രന്ഥങ്ങളാണ് കൂടുതലായും പ്രചാരത്തിലുള്ളത്.  ധാരാളം വ്യാജപതിപ്പുകളും വ്യാജ വൈദ്യന്മാരും  പാശ്ചാത്യ സമ്പ്രദായവും വന്നതോടെ ആണ് ആയുർവേദത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടത്.  ആധുനിക ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്, വെസ്റ്റേൺ മെഡിസിന്റെ  പിതാവെന്നറിയപെടുന്ന ഹിപ്പോക്രറ്റീസ്, ചരകന്റേയും ശുശ്രുതന്റേയും  പുസ്തകങ്ങളിൽ നിന്നാണ് ഔഷധശാസ്ത്രo പഠിച്ചതെന്ന് തന്റെ ഗ്രന്ഥത്തിൽ പലയിടത്തായി പറഞ്ഞിട്ടുണ്ട് എന്നും  ചികിത്സക്കായി ശരീരവും മനസ്സും ഒരുമിച്ചു ചേ൪ക്കണമെന്ന് ആദ്യമായി പറഞ്ഞത് ശുശ്രുതനാണ് എന്നും പറയപ്പെടുന്നു. അദ്ദേഹം ബി.സി.700-ൽ പറഞ്ഞു വെച്ച,  ശരീരത്തിനേല്ക്കുന്ന ഏതൊരാഘാതവും മനസ്സിനേയും  മനസ്സിനേല്ക്കുന്ന ഏതൊരാഘാതവും ശരീരത്തേയും ബാധിക്കുമെന്ന, ഈ അറിവിനെ പഠനവിഷയമാക്കിയാണ് ഡോക്ടർ ദീപക് ചോപ്ര, 'ക്വാണ്ടം ഹീലിംഗ്'  (മൈൻഡ് ബോഡി മെഡിസിൻ)  എന്ന ചികിത്സരീതി കണ്ടെത്തിയതും മെഡിറ്റേഷ൯, പ്രാ൪ത്ഥന, മ്യൂസിക് തെറാപ്പി എന്നിവയിലൂടെ കൂടി  ആണ് കാ൯സ൪, എയ്ഡസ് രോഗികളിൽ അദ്ഭുതകരമായ മാറ്റങ്ങൾ നിരീക്ഷിച്ചതും എന്നും പറയപ്പെടുന്നുണ്ട്. ഭീതി എന്നത് വലിയൊരു ഘടകം തന്നെ ആണ്. നഷ്ടപെട്ടുകൊണ്ടിരുന്ന ആയുർവേദ ചികിത്സ ഇപ്പോൾ വ്യാപകമായി കാണുന്നുണ്ട്. പല അലോപ്പതി ഗുളികകളുടെയും  പിന്നിൽ ആയുർവേദിക് മരുന്നിനുപയോഗിക്കുന്ന ഐറ്റംസ് ആണ് ഉപയോഗിക്കുന്നത് എന്നത് എത്രപേർക്കറിയാം. ഇന്ന് കിട്ടിയ ഏറ്റവും പുതിയ ന്യൂസ് പ്രകാരം, ഡൽഹിയിലെ ആയുർവേദ എയിംസിൽ, ഫലപ്രദമായി ചികിത്സ നൽകി 90 % കോവിഡ് ബാധിതരും രോഗം ഭേദമായെന്നു കേന്ദ്ര ആയുഷ് മന്ത്രാലയം ഔദ്യാഗികമായി വെളിപ്പെടുത്തിയിരിക്കുന്നു. അവിടെ മരണം രേഖപ്പെടിത്തിയിട്ടില്ലെന്നു മാത്രമല്ല നല്ല പ്രതിരോധ ശേഷിയോടെ ആണ് രോഗികൾ മടങ്ങുന്നതും. മരുന്ന്, ചികിത്സ, ഭക്ഷണക്രമം, യോഗ ഇതാണ് അവിടെ പിന്തുടർന്ന് വരുന്ന രീതി.

ഹോമിയോപ്പതി:- മനുഷ്യശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിലും രോഗപ്രതിരോധത്തിലും ശരീരത്തെ സഹായിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ഒരു ജീവശക്തി എന്ന തത്വമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനം. മഹാമാരികൾ വ്യാപിച്ചപ്പോൾ  അലോപ്പതി ചികിത്സയിൽ ഫലപ്രദമായ മരുന്നില്ലാത്ത വേളയിലോക്കെ  ഹോമിയോ മെഡിസിൻ വളരെ അധികം പ്രയോജനപ്പെട്ടതായി കണ്ടിട്ടുണ്ട്. കോളറപോലെയുള്ള പകർച്ചവ്യാധികൾ പ്രതിരോധിച്ചതിലൂടെ ആണ് ഹോമിയോപ്പതി കേരളത്തിൽ വേരൂന്നിയത്. തുടർന്നും നിർണ്ണായക ഘട്ടങ്ങളിൽ ഫലപ്രദമായി ചികിൽസിക്കാൻ പറ്റിയതുകൊണ്ടാണ് സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും നല്ല പൊതുജന അംഗീകാരമുള്ള ചികിത്സ സമ്പ്രതായമായി ഹോമിയോപ്പതി മാറിയത്.  ഇന്ന് കോവിഡ്  ചികിത്സ നടത്താൻ ഹോമിയോയെ  സർക്കാർ അംഗീകരിക്കാൻ മടിക്കുന്നതും ആധുനിക മെഡിസിൻ മേഖല തടസ്സം നില്ക്കുന്നതും നല്ല സമീപനമല്ല. പാർശ്വഫലങ്ങൾ ഇല്ലാത്ത എല്ലാ മേഖലയുടേയും  ചികിത്സ സ്വീകരിക്കപ്പെടണം. എന്നാൽ ഇയ്യിടെ സർക്കാർ സ്ഥാപനങ്ങളിൽ മരുന്ന് വിതരണം തുടങ്ങി എന്നറിയുന്നു.

പ്രകൃതി-ചികിത്സ:- ആരോഗ്യം സംരക്ഷിക്കുവാനും അസുഖങ്ങള്‍ വന്നാല്‍ അതിനെ ഇല്ലാതാക്കുവാനുള്ള കഴിവ് ശരീരത്തിനു സ്വന്തമായുണ്ടെന്ന് വിശ്വസിക്കുന്ന ഈ ചികിത്സ,  അതിന് അവസരമൊരുക്കുക എന്നതാണ്  അതിന്റെ ധര്‍മ്മമായി കാണുന്നത്. ജലം, മണ്ണ്, സൂര്യപ്രകാശം എന്നിവ ഉപയോഗിച്ചുള്ള ചികിത്സരീതികള്‍, പ്രകൃതിദത്ത ആഹാരം, മസാജ്, അക്യൂപാക്ചര്‍, ഉപവാസചികിത്സ, ഭക്ഷണക്രമീകരണം, വിവിധതരത്തിലുള്ള യോഗാസനങ്ങള്‍, ക്രിയകള്‍, പ്രാണായാമങ്ങള്‍, ധ്യാനമുറകള്‍ ഇവയെല്ലാം ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. ഏതു തരത്തിലുള്ള ജ്വരത്തേയും മാറ്റിയെടുക്കാൻ ഈ ചികിത്സ ഫലപ്രദമെന്ന് തെളിയിച്ചിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക, ആരോഗ്യവാൻമായിരിക്കുക എന്നത് മതപരമായ ആചാരങ്ങൾക്കിടയിൽ നമ്മളറിയാതെ പിന്തുടർന്ന് വന്ന ഒന്നായിരുന്നു. ചിട്ടയും അനുഷ്ടാനങ്ങളും പാലിക്കുന്നതിലൂടെ ശക്തമായ വിശ്വാസവും നല്ല മനോഭാവവും ഉണ്ടാക്കാനും സാധിച്ചിരുന്നു പണ്ടൊക്കെ. അതുകൊണ്ടു  തന്നെ  വൈറസിന്റെ അണുബാധ തടയാനും പറ്റുമായിരുന്നു.  അതങ്ങീകരിക്കാത്ത, ''അധിനിക വൈദ്യത്തിന്റെ ആപ്തവാക്യം ശാസ്ത്രീയമായി ആയിരം പേര് മരിച്ചാലും  'അശാസ്ത്രീയ'മായി ഒരാൾ പോലും രക്ഷപെടരുത്'' എന്നാണെന്നു പ്രശസ്തനായ ഒരു പ്രകൃതി ചികിത്സാ ഡോക്ടർ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇവിടെ പരാമർശിക്കാതെ വയ്യ.

നാട്ടുവൈദ്യം:- അനുഭവജ്ഞാനത്തിൽ അധിഷ്ഠിതമായതും നാട്ടറിവുകളും പരമ്പരാഗത ചികിത്സാരീതികളും സമന്വയിപ്പിക്കുന്നതുമായ ഒരു വൈദ്യവിജ്ഞാനീയമാണ് നാട്ടുവൈദ്യം.  പ്രതിരോധശക്തി നല്കുന്ന പാർശ്വ ഫലങ്ങളില്ലാത്ത  തുളസി, ഇഞ്ചി,  മഞ്ഞൾ, കറുവപ്പട്ട. ഗ്രാമ്പൂ, ബ്രഹ്മി, അശ്വഗന്ധ, ശതാവരി,  കുരുമുളക്, മല്ലി, ജീരകം, വെളുത്തുള്ളി, ലെമൺ    തുടങ്ങിയവയും പ്രകൃതിദത്ത പഴങ്ങളും പച്ചക്കറികളും രക്തത്തിന്റെ  ഓക്സിജന്റെ അളവിനെ കൂട്ടി  ബാലൻസ് ചെയ്യുന്നത് നമ്മളുടെ ഇടയിൽ മാത്രമല്ല  ശാസ്ത്രജ്ഞരുടെ ഇടയിലും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.  ചിലപ്പോഴൊക്കെ ആസ്ഥാനത്തിടപെട്ട്    പേരുദോഷം വാങ്ങി കൂട്ടുന്നുണ്ടെങ്കിലും മോഹനൻവൈദ്യരെ പോലുള്ളവരെ അടിച്ചമർത്തരുത്.  കാൻസർ പോലെ മാരകമായ പലതിനേയും  ആധുനിക വൈദ്യം എഴുതി തള്ളിയതിനെയും   ചികിൽസിച്ചു ഭേദമാക്കുന്നത് എന്തിനെതിർക്കണം.   അതുപോലെ ചികിത്സയിൽ മികച്ചവരായ ഒട്ടനവധി വൈദ്യന്മാർ  നാട്ടിൽ കാണാം. ഒന്നിനേയും അന്ധമായി എതിർക്കാതെ ഇതര മികവുകളെ പരസ്പരം അംഗീകരിക്കപ്പെടണം. അനുഭവങ്ങൾ ആണല്ലോ സാക്ഷ്യം.

അലോപ്പതിക് മേഖല എത്രത്തോളം ഈ കോവിഡ് കാലത്തിൽ ജനങ്ങൾക്ക് ആശ്വാസകരമായി എന്നും എങ്ങനെ ഒക്കെ പോരാടി എന്നും വലിയ  പഠനങ്ങൾ അനിവാര്യം.  ഓരോ രാജ്യവും മഹാമാരിയെ എങ്ങിനെ നേരിട്ടെന്നും മരണ നിരക്കെങ്ങിനെ എന്നും  ആർക്കൊക്കെ എങ്ങിനെ ഒക്കെ സ്വാധീനിച്ചെന്നും ഒക്കെ ആഴത്തിലുള്ള പഠനം ആവശ്യമാണ്. കാരണം അടുത്ത വൈറസിന്റെ വരവിലും  നമ്മൾ പതറാതെ മുന്നോട്ടു   പോകേണ്ടി ഇരിക്കുന്നു. ശാസ്ത്രീയതയും സാഹചര്യങ്ങളും യാഥാർത്ഥ്യവും കൂടി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ശാസ്ത്രീയമെന്നു പറയുന്നിടത്തും അശാസ്ത്രീയ മരുന്നുകൾ  നല്കപ്പെടുന്നതായ്  കാണുന്നില്ലേ? കൊറോണയുടെ ഘടനാ മാറ്റവും, പകരുന്ന രീതികളും, ഏതു കാലാവസ്ഥയിലും പിടിച്ചു നിൽക്കുന്ന ഈ വൈറസ്  ശാസ്ത്രജ്ഞരെ പോലും തല ചൂടാക്കിയിരിക്കയാണ്. നാച്ചുറൽ വൈറസുകൾക്കു കാണാത്ത പല പ്രത്യേകതയും ഇതിനുള്ളതായി പഠനം കാണിക്കുന്നു എന്നത്  ഇയ്യിടെ പുറത്തുവന്ന റിപ്പോർട്ടുകളാണ്.  ഒബീസിറ്റിയും ഫാസ്റ്റഫുഡും സോഫ്റ്റ് ഡ്രിങ്ക്സും അപകടകരങ്ങളാണെന്നു അനുഭവത്തിലൂടെ ജനമറിഞ്ഞു.  ശക്തമായ വൈറസുകൾ ചൈനയിൽ വീണ്ടും പൊട്ടിപുറപ്പെടുന്നു എന്ന വാർത്തയും വലിയ ആശങ്കകളാണ് നല്കുന്നത്. 

അപ്പോൾ ജനങ്ങളിൽ വേണ്ട പൊതുവായ അറിവ്, എന്നും സർക്കാരുകൾ പറയുന്നപോലെ, 'പേടി അല്ല ജാഗ്രതയാണ് വേണ്ടത്'. മരണനിരക്കിനെ ബാധിക്കുന്ന ഏറ്റവും വലിയ ഘടകം ഭയം എന്നതാകുന്നു.  രോഗ പ്രതിരോധശേഷി നേടിയെടുത്ത്  ഭയമില്ലാതാക്കുക എന്നത് തന്നെയാണ് അഭികാമ്യമായത്.  ഇമ്മ്യൂണിറ്റി കൂട്ടാൻ പ്രകൃതി ദത്തമായി എന്തൊക്കെ ചെയ്യാമെന്ന് സർക്കാർ  ആയുഷ് അപ്ലിക്കേഷൻ വഴി പറയുന്നുണ്ട്.  ഇന്ന് വളരെ ഫലപ്രദമായി കാണുന്ന മരുന്നുകളെ കുറിച്ച് പ്രചാരണം നടക്കുന്നില്ല എന്നത് പറയാതെ വയ്യ.   മാധ്യമങ്ങളിലെ പേടിപ്പെടുത്തുന്ന വാർത്തകൾ കേട്ട് മനസ്സ് തളർന്ന ജനം വേഗം അസുഖത്തിന് കീഴ്‌പ്പെടുകയും മരണത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നത് ഇനിയും ആവർത്തിക്കരുത്.  അസുഖം വന്നിട്ട്  അതിജീവിച്ച അനേകം പേരുടെ വീഡിയോകളും കുറിപ്പുകളും നല്കുന്ന പൊതുവായ ചില സത്യങ്ങളുണ്ട്. അത് സർക്കാരോ ശാസ്ത്രീയ വാദികളോ ഇംഗ്ലീഷ് മരുന്ന് ലോബികളോ അംഗീകരിക്കുന്നില്ല എന്നത് സങ്കടകരം തന്നെ ആണ്.

യൂറോപ്യൻ രാജ്യങ്ങളിലെ ഗൈഡ് ലൈൻസ് അനുസരിച്ചു നിർദ്ദേശങ്ങൾ തരുന്ന ലോകാരോഗ്യ സംഘടനകളെ കണ്ണടച്ച് പിന്തുടരുന്നത് പോരാ എന്ന അറിവ് തിരിച്ചറിഞ്ഞ്  പരമ്പരാഗത മരുന്നുകളെ  കേരളം തേടിപോകും വൈകാതെ. കൊറോണക്ക്  മരുന്നില്ലെന്ന് പറയുന്ന അലോപ്പതിക്കാർ പരസ്പരം എല്ലാ ശാസ്ത്രങ്ങളേയും അംഗീകരിച്ചു മുന്നോട്ടു പോകുന്നതാണ് ഇത്തരം മഹാമാരിയെ പിടിച്ചു കെട്ടാൻ അഭികാമ്യം. ഇന്നത്തെ കൊറോണ പോലെ വസൂരി, കുഷ്ഠം, ടി.ബി. ഡങ്കിപ്പനി തുടങ്ങിയ അനേകം രോഗങ്ങൾ  മൃഗങ്ങളിൽ നിന്നു പടർന്നതാണെന്നാണ് പഠനം പറയുന്നത്.  എല്ലാമറിയാമെങ്കിലും കരുതൽ മനുഷ്യനില്ല. പഴയ കാലത്തെ  ആചാരങ്ങളും രീതികളും കൊറോണ, തിരിച്ചു കൊണ്ട് വന്നതിനു തെളിവാണ് ക്വാറണ്ടൈനും മറ്റും. പനി വന്നാലും ചിക്കൻപോക്സ് വന്നാലും മരണ വീട്ടിൽ കേറി ഇറങ്ങിയാലും പാലിച്ച ശീലങ്ങളും മറ്റു പലതും ഈ കൊറോണകാലം ഓർമ്മിപ്പിച്ചു.  സ്ത്രീകളെ മാത്രം പാത്രവും പായയും നല്കി ദൂരത്താക്കിയതിന്റെ രുചി പുരുഷന്മാരും അറിഞ്ഞു.  പഴമയെ പേറി പുതുമയിലേക്കു ശാസ്ത്രീയതയും കൊണ്ട്  മുന്നേറുക തന്നെ.

ചില മഹാമാരികളെ മാറ്റിനിർത്താൻ സഹായകമായത്  വാക്‌സിനുകൾ ആണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി  (എൻ‌ഐ‌വി)  സഹകരിച്ചാണ് ഭാരത് ബയോടെക് തയ്യാറാക്കിയ ഇന്ത്യയിലെ തദ്ദേശീയ കോവിഡ്-19 വാക്സിൻ, 'കോവാക്സിൻ  ടി.എം.' വികസിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പരീക്ഷണം  രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടത്തിലെത്തിയിരിക്കുന്നു. പല മഹാമാരികളേയും വാക്സിനേഷൻ വഴി നിർമാർജ്ജനം ചെയ്യപെട്ടപോലെ കൊറോണക്കും ശാശ്വത പരിഹാരം കിട്ടുമോ? കാത്തിരിക്കാം ആ  നല്ല നാളേക്ക്.

എല്ലാ കാലത്തും മരണങ്ങൾ ധാരാളം ലോകത്തു നടക്കുന്നുണ്ട്. കോവിഡ്   മരണകണക്കാണ് ഇന്ന് മാധ്യമങ്ങളുടെ തുറുപ്പു ഷീറ്റ്. സ്വപ്നക്കു പോലും  അത് തടുക്കാനായില്ല.  ആദ്യ കരുതൽ എന്ത് കൊണ്ടോ തുടരാനാവിത്തത് കാരണം ഇടയ്ക്കു കൈവിട്ടോന്നു ശങ്കിച്ചെങ്കിലും കേരളം തിരിച്ചു ശക്തമായി വരും വരാതിക്കില്ല. 

ലോകം  ഏറ്റവും കൂടുതൽ  ശ്രദ്ധിക്കപ്പെട്ട  മേഖല ഈ മെഡിക്കൽ വിഭാഗം തന്നെ  ആണ്. കഴിഞ്ഞ കുറേ മാസങ്ങളായി മഹാമാരി താണ്ഡവമാടുമ്പോൾ ആരോഗ്യ പ്രവർത്തകരാണ് ദൈവങ്ങളാകുന്നത്.   ഊണും ഉറക്കവുമില്ലാതെ അവിശ്രമം ശ്വാസംമുട്ടി മണിക്കൂറുകളോളം പണിയെടുത്ത്  രോഗശാന്തിക്കും രോഗികളുടെ ജീവൻ നിലനിർത്താനും  പോരാടുന്നവർക്ക്  നാമെന്തു നൽകിയാലും അധികമാവില്ല. അവരാണ് ഇനി നമ്മുടെ  സെലിബ്രിറ്റികളും അവാർഡിനർഹമാകേണ്ടവരും. വളരെ മാന്യമായി അവരെ സർക്കാരുകൾ ആദരിക്കണം. ബഹ്‌റൈൻ സർക്കാർ അതിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. സേവനങ്ങൾക്കിടയിൽ രോഗം പിടിപെട്ടു  മരിച്ച ആരോഗ്യ പ്രവർത്തകരേയും ആദരിക്കാതെ പോകരുത്. ലിനിക്കു കിട്ടുന്ന ആദരവ് എല്ലാ ആരോഗ്യ പ്രവർത്തകർക്കും കിട്ടണം.  എങ്കിലും പ്രവാസികളേയും നിരീക്ഷണത്തിൽ ഇരിക്കുന്നവരേയും വൈകാരികമായി തളർത്തുന്നതും ഓടിച്ചിട്ട് പിടിച്ചും മറ്റും ഭീതി ഉണ്ടാക്കരുത്. അത് മീഡിയകൾ ഉത്സവമാക്കുമോൾ പാവം മനസ്സുകളാണ് മരണത്തിനു  കീഴടങ്ങുക. ഇന്നലെ മുതൽ മരണവും കൂടി വരുന്നുണ്ട്.  ഇതൊരു സാധാരണ പനിയിലേക്കു മാറ്റി എടുക്കാൻ  സർക്കാർ തലത്തിൽ തന്നെ നടപടികൾ വേണം. മറ്റിതര ചികിത്സാരീതികൾ വ്യാപകമാക്കാനും ആരോഗ്യ പ്രവർത്തകരുടെ ജോലി ഭാരം കുറക്കാനും ശ്രമിക്കണം.   എല്ലാവരിലേക്കും മരുന്നുകൾ സുലഭമായി ലഭ്യമാക്കാൻ സർക്കാർ  കൂടി ശ്രദ്ധിച്ചാൽ ഭീതി മാറ്റാം.  വ്യാപനം ഗുരുതരമാകാതിരിക്കാൻ ധ്രുതഗതിയിൽ  മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതുണ്ട്.  കേരളാപോലീസും ആരോഗ്യപ്രവർത്തകരും ജീവനക്കാരും സർക്കാരും ഒറ്റകെട്ടായി ഫലപ്രദമായി ചെറുക്കുമെന്നും  ഈ കാലവും നമ്മൾ  കടന്നുപോകുമെന്നും    വിശ്വാസിക്കാം.

ഭയമല്ല ജാഗ്രത ആണ് വേണ്ടത്.

സുമ സതീഷ് 
ബഹറിൻ 



അഭിപ്രായങ്ങള്‍