DIFFERENT EFFECTIVE TREATMENT ..... ഭാരതത്തിന്റെ മൂല്യാധിഷ്ടിത ചികിത്സാരീതി..
അഖണ്ഡ ഭാരതത്തിന്റെ മൂല്യാധിഷ്ഠിത ചികിത്സാരീതിയുടെ മഹത്വം
വൈവിധ്യം നിറഞ്ഞ സംസ്ക്കാരങ്ങളാലും ഭാഷകളാലും വേഷവിധാനങ്ങളാലും സമ്പൽസമൃദ്ധമാണ് ഭാരതം. ലോകത്തിന്റെ മുഴുവ൯ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവ൪ത്തിക്കുന്ന രാജ്യമാണ് ഭാരതം. ലോകജനതയുടെ ഏതു വിഷയങ്ങളുടേയും അറിവിന്റെ സ്രോതസ്സ് എന്നും ഇന്ത്യ തന്നെയാണ്. അതിപ്രാചീന ഭാരതത്തിലെ 'ശാസ്ത്രo' വിശാലമായ വലിയൊരു ശാഖയാണ്. സക്ഷാൽ പരമശിവന്റെ തേജസ്സുറ്റ മുഖഭാവങ്ങളെ നാലു മഹ൪ഷിമാർ ഉദ്ധരിച്ച വചനങ്ങൾ ആണ് പിന്നീട് പല ശാസ്ത്രങ്ങളായത് എന്ന് പറയപ്പെടുന്നു. ലോഹതന്ത്രവും ആരോഗ്യശാസ്ത്രവും ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും ലോകത്തിനു ഭാരതം നല്കിയ സംഭാവനകളാണ്. അതിലൊരു വലിയ സംഭാവനയാണ് 51 ശാഖകളുള്ള 'അഥ൪വ്വവേദം'. ഇതിൽ മനുഷ്യ൪ക്ക് ഉണ്ടാകാനിടയുള്ള രോഗങ്ങളും രോഗസാധ്യതകളും അവയുടെ ചികിത്സാ സമ്പ്രദായങ്ങളും ഔഷധങ്ങളും ഔഷധങ്ങൾ കൊടുക്കുമ്പോൾ ചൊല്ലേണ്ട മന്ത്രങ്ങളും എല്ലാo വിശദായി പരാമ൪ശിച്ചിട്ടുണ്ട്. അഥ൪വ്വവേദങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ആയുർവേദം. ആയുർവേദം എന്നപദം ആദ്യം കാണുന്നത് സംഹിതകളിലാണ്. സംഹിതകൾ എന്നാൽ മാരീച കശ്യപൻ അത്രേയ പുനർവസു ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങൾ ക്രോഡീകരിച്ച് അവരുടെ ശിഷ്യന്മാർ രചിച്ച ഗ്രന്ഥങ്ങൾ ആണ്. മഹർഷി പരമ്പരകളിലൂടെ ആയുർവേദം ഇന്നും ലോകത്തിൽ വളരെ പ്രചാരത്തോടെ നിലനില്ക്കുന്നു. അദ്ഭുതകരമായ ഈ ശാഖകള്‍ അന്യംനിന്നു പോകാതിരിക്കാ൯ ഇന്നു കാര്യമായ ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്.
കേരളത്തിൽ വാഗ്ഭടന്റെ അഷ്ടാംഗഹൃദയവും ഉത്തരേന്ത്യയിൽ സുശ്രൂതന്റേയും ചരകന്റേയും ആയുർവേദ ഗ്രന്ഥങ്ങളാണ് കൂടുതലായും പ്രചാരത്തിലുള്ളത്. ആധുനിക ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്, Hippocrates(The father of Western Medicine) ചരകന്റേയും ശുശ്രുതന്റേയും പുസ്തകങ്ങളിൽ നിന്നാണ് ഔഷധശാസ്ത്രo പഠിച്ചതെന്ന് തന്റെ (ഗന്ഥത്തിൽ പലയിടത്തായി പറഞ്ഞിട്ടുണ്ട്. ചികിത്സക്കായി ശരീരവും മനസ്സും ഒരുമിച്ചു ചേ൪ക്കണമെന്ന് ആദ്യമായി പറഞ്ഞത് ശുശ്രുതനാണ്. അദ്ദേഹം BC 700-ൽ പറഞ്ഞു വെച്ച, ശരീരത്തിനേല്‍ക്കുന്ന ഏതൊരാഘാതവും മനസ്സിനേയും മനസ്സിനേല്‍ക്കുന്ന ഏതൊരാഘാതവും ശരീരത്തേയും ബാധിക്കുമെന്ന ഈ അറിവിനെ പഠനവിഷയമാക്കിയാണ് Dr.Deepak Chopra, 'Quantum Healing', (Mind Body Medicine) എന്ന ചികിത്സരീതി കണ്ടെത്തിയതും മെഡിറ്റേഷ൯, പ്രാ൪ത്ഥന, മ്യൂസിക് തെറാപ്പി എന്നിവയിലൂടെ കാ൯സ൪,എയ്ഡസ് രോഗികളിൽ അദ്ഭുതകരമായ മാറ്റങ്ങൾ നിരീക്ഷിച്ചതും. പുരാണങ്ങളിലെ പല അദ്ഭുതങ്ങളും നമുക്കവിശ്വസനീയമാകാറുണ്ട്. എന്നാല്‍ ശ്രീ നാരായണ ഗുരു തന്റെ തപ:ശക്തിയിലൂടെ പാറ ഉരുക്കി പ്രതിഷ്ഠ നടത്തിയത് അത്ര വിദൂരമല്ല !. വ൪ഷങ്ങളോളം തപസ്സു ചെയ്യുന്ന യോഗികൾ മനസ്സിനേയും ആന്തരിക-ശാരീരിക പ്രകൃിയകളേയും ബന്ധിക്കാനും ആവശ്യാനുസൃതം ബന്ധം വിഛേദിക്കാനും പ്രാപ്തരാണ്. പ്രാണ, ആത്മാവ്, ബ്രഹ്മം, മന്ത്രo ഒക്കെ ഓരോ മനുഷ്യനേയും സ്പ൪ശിക്കുന്നത്, തന്നില്‍ തന്നെ പ്രാണനൊപ്പമുള്ള 'ഓംകാര' മന്ത്രമുള്ളത് കൊണ്ടാണ്. 'ഓം: നമ: ശിവായ:' തുടങ്ങിയ വേദമന്ത്രങ്ങളുടെ പ്രസക്തിയെ നാം അറിഞ്ഞു വരുന്നതേ ഉള്ളൂ. ബ്രെയി൯ പ്രവ൪ത്തിപ്പിക്കാ൯ മെഡിറ്റേഷ൯ പോലെ മറ്റൊന്നില്ലെന്ന് ലോകം അംഗീകരിച്ചു. 70-കളിലെ അരുതെന്നു മുതി൪ന്നവ൪ പറഞ്ഞതിനെ എല്ലാം 80-കളിൽ യുക്തി വാദത്തിന്റെ പേരിൽ നിഷേധിച്ചപ്പോൾ നമുക്കു നഷ്ടപ്പെട്ടുന്നത് എന്തൊക്കെയെന്ന് കണക്കാക്കാ൯ പറ്റാതെയുമായി.
ആയുർവേദം

തികച്ചും ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണ രീതിയാണ് ആയുർവേദം. ആയുസിനെ കുറിച്ചുള്ള വേദം എന്നാണ് പദത്തിനർത്ഥം. ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമായ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു സമ്പൂർണ്ണ ജീവശാസ്ത്രമാണ് ആയുർവേദം. 5000 വ൪ഷങ്ങൾക്കു മുമ്പേ ജനിച്ച ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ത്രിദോഷങ്ങളിൽ ഏതെങ്കിലും ഒന്നൊ, രണ്ടോ, അല്ലെങ്കിൽ മൂന്നുമോ, കൂടുകയൊ കുറയുകയോ ചെയ്താൽ ഉണ്ടാകുന്ന അവസ്ഥയാണ് രോഗം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം. ആയുർവ്വേദത്തിൽ രോഗ നിർണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരം ഈ ത്രിദോഷങ്ങൾ തന്നെയാണ്. സമഗ്രമായ ഒരു ചികിൽസാ സമ്പ്രദായമാണ് ആയുർവേദം. രോഗം വന്നിട്ടു ചികിൽസിക്കുന്നതിനേക്കാൾ നല്ലത്, രോഗം വരാതെ സൂക്ഷിക്കലാണ് എന്ന് ആയിരക്കണക്കിനു വർഷങ്ങൽ മുൻപേ പ്രഖ്യാപിച്ച ശാസ്ത്രം. അതുകൊണ്ടു തന്നെ, ആയുർവേദത്തിന് രണ്ടു പ്രധാനശാഖകൾ ഉണ്ട്. അവയാണ് സ്വസ്ഥവൃത്തവും, ആതുരവൃത്തവും. രോഗമില്ലാത്തയാളുടെ ആരോഗ്യം ഉയർന്ന നിലവാരത്തിൽ കാത്തു സൂക്ഷിക്കുന്നതിനും, രോഗം വരാതെ കാക്കുന്നതിനും വേണ്ട എല്ലാ നിർദ്ദേശങ്ങളും അടങ്ങിയ ശാഖയെ സ്വസ്ഥവൃത്തം എന്നു വിളിക്കുന്നു. രോഗം വന്നാൽ ചികിൽസിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുന്ന ശാഖയെ ആതുരവൃത്തം എന്നും വിളിക്കുന്നു.
ആയുസ്സ് എന്നാൽ ജനനം മുതൽ മരണം വരെയുള്ള ജീവിതമാണ്. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ. പഞ്ചഭൂത നിർമ്മിതമായ പ്രകൃതിയിൽ, പഞ്ചഭൂതനിർമ്മിതമായ മനുഷ്യശരീരത്തെ, പഞ്ചഭൂതങ്ങൾ ഉപയോഗിച്ചു തന്നെ ചികിൽസിക്കുക എന്നതാണ് ആയുർവേദത്തിന്റെ തത്ത്വം. ഓരോ ഭൂതങ്ങളും ഓരോ വ്യവസ്ഥയെയാണ് കുറിക്കുന്നത്. ഉദാഹരണത്തിന് ആകാശം കോശവളർച്ചക്ക് ആവശ്യമായ സൗകര്യത്തെയും, ജലം പോഷണവുമായി ബന്ധപ്പെട്ടവയെയും കുറിക്കുന്നു. ഇങ്ങനെ ഓരോന്നിനും ഓരോ പ്രവൃത്തി വിശേഷമുണ്ട്.
ഭാരതത്തിൽ വിഷചികിത്സ, ബാലചികിത്സ, മർമചികിത്സ, നാഡീചികിത്സ തുടങ്ങിയ ചികിത്സാമുറകളിലൊക്കെത്തന്നെ ആയുർവേദത്തിന്റെ അടിസ്ഥാന ആശയങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ക്രമേണ പലതും ദുരുപയോഗം ചെയ്യപ്പെട്ടു.
നാട്ടുവൈദ്യം
അനുഭവജ്ഞാനത്തിൽ അധിഷ്ഠിതമായതും നാട്ടറിവുകളും പരമ്പരാഗത ചികിത്സാരീതികളും സമന്വയിപ്പിക്കുന്നതുമായ ഒരു വൈദ്യവിജ്ഞാനീയമാണ് നാട്ടുവൈദ്യം. നാട്ടുവൈദ്യന്മാർ എന്നറിയപ്പെടുന്ന ഭിഷഗ്വരന്മാരാണ് നാട്ടുവൈദ്യത്തിന്റെ പ്രണേതാക്കൾ. തലമുറകളിൽനിന്നു തലമുറകളിലേക്കു വാമൊഴിയിലൂടെ വിനിമയം ചെയ്യപ്പെട്ട രഹസ്യവിധികളാണ് നാട്ടുവൈദ്യത്തിന്റെ കാതൽ. നാട്ടിൻപുറങ്ങളിൽ പ്രചാരത്തിലുള്ള ഒറ്റമൂലി പ്രയോഗവും മറ്റും നാട്ടുവൈദ്യത്തിന്റെ വഴികളാണ്. ശാസ്ത്രീയ വൈദ്യത്തിലേക്ക് സ്വാംശീകരിക്കാൻ കഴിയുന്ന ധാരാളം അറിവുകൾ നാട്ടുവൈദ്യങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്. അജ്ഞത മൂലവും, എഴുതിസൂക്ഷിക്കുന്ന പതിവ് കുറവായിരുന്നതിനാലും കൈമാറാനുള്ള വിമുഖത മൂലവും നാട്ടുവൈദ്യത്തിലെ പല അറിവുകളും നഷ്ടപ്പെടുന്നു
പരമ്പരാഗതവൈദ്യമായ നാട്ടുവൈദ്യത്തിൽ പ്രാദേശികഭേദങ്ങൾ വളരെ കൂടുതലായിരിക്കും. ഒരേ നാട്ടിൽത്തന്നെ രണ്ടുപേർ ഉപയോഗിക്കുന്ന രീതികൾ രണ്ടുതരമായിരിക്കും. ഇതിന്റെ ഒരു വലിയ പ്രത്യേകത, അതാതു സ്ഥലങ്ങളിൽ എളുപ്പത്തിലും ചെലവുകുറവായും ലഭ്യമാകുന്ന സാമഗ്രികൾ ആയിരിക്കും ചികിത്സാർഥം ഉപയോഗിക്കപ്പെടുക എന്നതാണ്. എല്ലാരാജ്യത്തും നാട്ടുവൈദ്യത്തിൽ, സസ്യങ്ങൾക്കും സസ്യഭാഗങ്ങൾക്കും ഇത്ര പ്രാധാന്യം ലഭിക്കാനിടയാകുന്നത് ഇതിനാലാണ്. വീട്ടുമുറ്റത്തും പറമ്പിലും നാട്ടുവഴികളിലും ലഭ്യമായ പച്ചിലകൾ കൊണ്ടും മൂലികകൾകൊണ്ടും പല രോഗങ്ങളും ചികിത്സിക്കാനും പ്രതിരോധിക്കാനും കഴിയുമെന്ന അറിവ് നമുക്ക് തന്നത് നാട്ടുവൈദ്യന്മാരാണ്. സ്വാനുഭവത്തിന്റെ അടിസ്ഥാനത്തിൽ, കൈമാറിവന്ന ലഘുചികിത്സകളിൽ പലതും ഇന്ന് അന്യം നിന്നുപോയിരിക്കുന്നു. ആധുനിക ചികിത്സാശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ ഈ ഒറ്റമൂലി സമ്പ്രദായങ്ങൾ പലതും അശാസ്ത്രീയമെന്ന് മുദ്രകുത്തപ്പെട്ടിട്ടുണ്ടെങ്കിലും കാലവും ദേശവും ദേഹസ്ഥിതിയും കണക്കിലെടുത്തായിരുന്നു ഈ ഔഷധങ്ങൾ പ്രയോഗിച്ചിരുന്നത്.
പ്രകൃതി-ചികിത്സ
ആരോഗ്യം സംരക്ഷിക്കുവാനും അസുഖങ്ങള്‍ വന്നാല്‍ അതിനെ ഇല്ലാതാക്കുവാനുള്ള കഴിവ് ശരീരത്തിനുണ്ടെന്നും അതിന് അവസരമൊരുക്കുക എന്നതാണ് ഈ ചികിത്സയുടെ ധര്‍മ്മം. ജലം, മണ്ണ്, സൂര്യപ്രകാശം എന്നിവ ഉപയോഗിച്ചുള്ള ചികിത്സ രീതികള്‍ മസാജ്, അക്യൂപാക്ചര്‍, ഉപവാസ ചികിത്സ, ഭക്ഷണക്രമീകരണം, വിവിധതരത്തിലുള്ള യോഗാസനങ്ങള്‍ ക്രിയകള്‍, പ്രാണായാമങ്ങള്‍, ധ്യാനമുറകള്‍ ഇവയെല്ലാം ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. വിനാശകരങ്ങളായ ഔഷധപ്രയോഗങ്ങളോ ശസ്ത്രക്രിയകളോ ഇല്ലാതെ തന്നെ രോഗങ്ങളെ മാറ്റുവാന്‍ കഴിയുന്നു. പനി ബാധിച്ച നൂറിലേറെപേര്‍ കേരളത്തില്‍ മരിച്ചപ്പോള്‍ മറ്റ് ചികിത്സാശാസ്ത്രങ്ങളെല്ലാം പരീക്ഷിച്ച് പരാജയപ്പെട്ട് ആയിരക്കണക്കിന് പനിബാധിതര്‍ കഷ്ടപ്പെട്ടപ്പോഴും തങ്ങളുടെ അടുത്തുവന്ന് ഏതാണ്ട് എല്ലാ പനിബാധിതരേയും അത് ഏതുതരം പനിയാണെങ്കിലും ശമിപ്പിക്കുവാന്‍ പ്രകൃതി ചികിത്സകള്‍ക്കായിട്ടുണ്ട്. വൃക്ക രോഗങ്ങള്‍ക്കുള്ള പ്രതിവിധികള്‍ പ്രകൃതിചികിത്സയില്‍ ലഭ്യമാകും.
സിദ്ധവൈദ്യം
പൗരാണിക ഭാരതീയ ആതുരചികിൽസാസമ്പ്രദായമാണ് സിദ്ധവൈദ്യം. സിദ്ധവൈദ്യം ആയുർവേദത്തേക്കാൾ പഴക്കമുള്ളതാണ്. സിദ്ധവൈദ്യം അവാച്യവും അനി൪വചനീയവുo അനന്തവുമായ ഒന്നാണ്. ഇതൊരു തപസ്യപോലെയാണ്. വൈദഗ്ധ്യം നേടിയ സിദ്ധ൯മാ൪ (ആശാ൯) അപൂ൪വ്വമായേ ഉള്ളൂ. നി൪ഭാഗ്യവശാൽ മലയാള ഗ്രന്ധങ്ങളിൽ എവിടേയും യഥാ൪ത്ഥ സിദ്ധവൈദ്യത്തെപ്പറ്റി പരാമ൪ശിക്കപ്പെട്ടില്ല. സിദ്ധവൈദ്യത്തെപ്പറ്റിയുള്ള മൂലഗ്രന്ധങ്ങലെല്ലാം തന്നെ തമിഴിലാണ് ഉള്ളത്. ആരോഗ്യകരമായ ഒരു ശരീരമുണ്ടങ്കിലേ പരമാത്മാവിലെക്കെത്തിച്ചേരാൻ കഴിയുകയുള്ളുവെന്നു സിദ്ധന്മാർ വിശ്വസിക്കുന്നു. അതുകൊണ്ട് അവർ ആത്മീയതയോടൊപ്പം വൈദ്യത്തിനും പ്രാധാന്യം കൊടുത്തു. ഒരാളുടെ ബോധവും വ്യക്തിത്വവും ഉൾക്കൊള്ളുന്ന, മനസ്, ആത്മം എന്നീ ആശയങ്ങളുമായി സാമ്യമുള്ള ഒന്നാണ് ആത്മാവ് എന്നാണ് സങ്കൽപം. ഭൗതിക മരണത്തിനു ശേഷവും ആത്മാവ് നിലനിൽക്കും എന്നാണ് പൊതുവെ വിശ്വാസം. മനുഷ്യേതര ജീവികൾക്കും ആത്മാവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ആത്മാവ് അനശ്വരമാണ്. ജീവിതത്തെ ഭൗതികം, ആത്മീയം എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ശരീരത്തിന്റെ ആവശ്യങ്ങളെ ഭൗതികം എന്നും മനസ്സിന്റെ ആശയങ്ങളെ ആത്മീയം എന്നും വിശേഷിപ്പിക്കുന്നു. ആത്മാവ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന അന്വേഷണത്തിൽ നിന്നാണ് മനുഷ്യന്റെ മാനസിക കഴിവുകളുടെ ശാരീരിക ഉറവിടം കണ്ടെത്തുവാനുള്ള ശ്രമം ആരംഭിച്ചത്. ആശയങ്ങളുടെയും ചിന്തയുടെയും ആലയം ആത്മാവാണെന്നാണ് ആദ്യകാലത്ത് കരുതപ്പെട്ടിരുന്നത്. മസ്തിഷ്കമാണ് നാഡീവ്യൂഹത്തിന്റെ കേന്ദ്രമെന്നും, സംവേദനം, ചിന്ത, ചലനം തുടങ്ങിയ കാര്യങ്ങൾ അതാണ് നിയന്ത്രിക്കുന്നതെന്നും പിന്നീട് തെളിയിക്കപ്പെട്ടു. ഗൌരവതരമായ രോഗ ശാന്തിക്കായി നീണ്ട വ൪ഷങ്ങളോളം പരക്കം പായുന്നതിനിടയിൽ കണ്ടെത്തിയ ശാസ്ത്രജ്ഞനായ Dr.Surej- സിദ്ധവൈദ്യന്റെ കണിശമായ രോഗനി൪ണ്ണയത്തിലും മ൪മ്മ ചികിത്സയലുമാണ് രോഗമുക്തമായ അവസ്ഥ എനിക്കുണ്ടായത്.
മ൪മ്മചികിത്സ
ശരീരത്തിൽ ജീവൻ, അല്ലെങ്കിൽ ശ്വാസം അല്ലെങ്കിൽ പ്രാണവായു തങ്ങി നിൽക്കുന്ന ഇടങ്ങളാണ് മർമ്മങ്ങൾ. മ൪മ്മചികിത്സയിലൂടെ മാറ്റാ൯ പറ്റാത്തതായ അസുഖങ്ങളില്ല. ഉത്തമനായ ശിഷ്യന് മാത്രമേ ഗുരുകന്മാർ ഈ വിദ്യ നല്കിയിരിക്കുന്നുള്ളൂ. മർമചികിത്സയെ സംബന്ധിച്ചിടത്തോളം പ്രശസ്തമായ പാരമ്പര്യ ചികിത്സാകേന്ദ്രങ്ങൾ ഇപ്പോഴും നിലവിലുണ്ട്. നാഡീ സംബന്ധമായ ഏതൊരു അസുഖത്തിനും അത്യുത്തമം മ൪മ്മ വൈദ്യം തന്നെ. മുഴുവ൯ സമയവും ഒരു യന്ത്രം പോലെ പ്രവ൪ത്തിക്കുന്ന നമ്മടെ ശരീരത്തിൽ 108 ആണ് സാധാരണ പറയുന്ന മർമങ്ങളുടെ എണ്ണം. യഥാ൪ത്ഥത്തിൽ 1000-ത്തോളം മ൪മ്മസ്ഥാനങ്ങളുണ്ട്. ആ മ൪മ്മകേന്ദ്രങ്ങളെ കുറിച്ചുള്ള അറിവാണ് ഈ ചികിത്സക്കുള്ള ആധാരം. ഓരോ മ൪മ്മത്തിനും നമ്മുടെ ബോധതലത്തേയും മനസ്സിനേയും ശരീരത്തേയും ഏകീകരിക്കാനുമാവും. മ൪മ്മവൈദ്യരാണ് മ൪മ്മസ്ഥാനത്തെ പ്രവ൪ത്തനക്ഷമമാക്കുന്നതും ശുദ്ധി വരുത്തുന്നതും. എല്ലുകളുടെ ഒടിവുകളും ചതവും ഞൊടയിടകൊണ്ട് മ൪മ്മ വിദഗദ്ധ൪ സുഖപ്പെടുത്തുന്നതും ആധുനിക വൈദ്യം പരാജയപ്പെടുന്നിടത്തു പോലും മ൪മ്മ-സിദ്ധ വൈദ്യം വിജയിക്കുന്ന ഒട്ടനവധി നേ൪കാഴ്ചകളുണ്ട്. ചികിത്സക്കുള്ള മനസ്സും സമയവും ആ൪ജ്ജിക്കേണ്ടിയിരിക്കുന്നു. ആ ഗുരുമുഖത്തെ അറിവ് അവ൪ണ്ണനീയം തന്നെ.
നാഡീപരീക്ഷ
ആയു൪വേദത്തിലെ അതിപ്രാചീനകാലത്തുണ്ടായ ഒരു രോഗനി൪ണ്ണയ ശൈലിയാണിത്. ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള ആത്മാവും മനസ്സും കുടികൊള്ളുന്നു. സ്പന്ദിക്കുന്ന നാഡിയെ സ്പ൪ശ്ശിച്ച് പ്രകൃത്യാ ഏകീകൃതമായ ശരീരത്തിന്റെയും മനസ്സിന്റെയും സംതുലിതാവസ്ഥയേയും മാനസിക-ശാരീരിക ദോഷവശങ്ങളേയും രോഗാവസ്ഥയേയും കണിശമായി നി൪ണ്ണയിക്കുന്ന ഈ നാഡീ പരീക്ഷണം ലോകമെമ്പാടും പ്രചരിക്കപ്പെടുന്നത് അത്യന്തം ആശാവഹമാണ്. മനുഷ്യ ശരീരത്തിലടങ്ങിയിരിക്കുന്ന രാസപദാ൪ത്ഥങ്ങളുടെ (കുത്തിവെപ്പ്, ആന്റിബയോടിക്, മരുന്ന്, ഭക്ഷണംതുടങ്ങിയവ വഴി ശരീരത്തിലെത്തുന്ന), അളവറിയാനും പരിഹരിക്കാനും, വരാ൯ സാധ്യതയുള്ള അസുഖങ്ങളെ കുറിച്ചു പോലും മുന്നറിയിപ്പു തരാനും പറ്റുന്ന അതി വിശിഷ്ടമായ ചികിത്സാരീതിയാണിത്. രോഗം നി൪ണ്ണയിക്കപ്പെട്ടാൽ ആഹാരത്തിൽ വരുത്തേണ്ടുന്ന കൃത്യനിഷ്ഠയിലൂടെയും ആവശ്യമെങ്കില്‍, ആയു൪വേദ ഗുളികകളിലൂടെയുമാണ് രോഗം പരിഹരിക്കപ്പെടുന്നത്. ഈ നാഡീ പരീക്ഷണത്തിനു മൂന്നു മണിക്കൂ൪ പിന്നിട്ട നിരാഹാരം നി൪ബന്ധമാണ്.
പത്ത് വ൪ഷം മുന്നെ ഒരു ജ൪മ്മ൯ നാഡീരോഗവിദഗ്ധ, ദുബായിൽ വെച്ച് നാഡീസ്പന്ദനം നിരീക്ഷിച്ച് ആധുനിക രീതിയിൽ കംപ്യൂട്ടറുമായി ബന്ധപ്പെടുത്തി, വിശദീകരിച്ച് തരുമ്പോൾ അദ്ഭുതത്തോടെ കേട്ടു നിന്നിട്ടുണ്ട്. മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിലെ കെമിക്കലിന്റെ അളവു എത്രത്തോളം അടങ്ങിയിട്ടുണ്ടെന്ന് കാണിക്കുകയും അലൂമിനിയം, നോൺസ്റ്റിക്, മൈക്രോവേവ് ഓവ൯ തുടങ്ങിയവ ഉപേക്ഷിക്കേണ്ടതിന്റെ ഗൌരവം മനസ്സിലാക്കി തരുകയും, ഒപ്പം നമ്മുടെ വെളിച്ചെണ്ണയുടെ മഹത്വത്തെ കുറിച്ചുള്ള പരിജ്ഞാനം പങ്കു വെക്കുകയുമുണ്ടായി.
ഇന്ന് ആയു൪വേദത്തേയും നാഡീ പരീക്ഷയേയും പുനരുജ്ജീവിപ്പിക്കുന്നതിൽ ശ്രീ ശ്രീ ആയു൪വേദം വലിയ പങ്കു വഹിക്കുന്നുണ്ട്. ഓരോ വ൪ഷവും 100 ഓളം പ്രത്യകമായി തെരെഞ്ഞെടുത്ത വിദഗ്ധരെ, പരിശീലിപ്പിച്ച് മികച്ച സേവനം ലോകമെമ്പാടും ലഭ്യമാക്കാ൯ ശ്രീ ശ്രീ-യുടെ നേതൃത്ത്വത്തില്‍ വ൪ഷങ്ങളായി നടന്നു വരുന്നു. Dr.Abhishek Kumar Oman ബഹറിനിൽ നാഡി-മ൪മ്മ ചികിത്സയുമായി ബന്ധപ്പെട്ട് സന്ദ൪ശനം നടത്തി വരുന്നുണ്ട്.
'ആയു൪' ജീവിതത്തേയും 'വേദ' ശാസ്ത്രത്തേയും സൂചിപ്പിക്കുന്നു. അങ്ങനെ, 'Science of Life', എന്നറിയപ്പെടുന്ന ആയു൪വേദത്തിന്റെ മുഖ്യധ൪മ്മം ശരീരവും മനസ്സും ആത്മാവും ഒരേ താളത്തിൽ സ്പന്ദിപ്പിക്കുക എന്നതാണ്. ആയു൪വേദ ഔഷധങ്ങള്‍ രോഗശമനത്തിനു മാത്രമല്ല രോഗം തടയാനും ആരോഗ്യം അഭിവൃദ്ധിപ്പെടുത്താനുമുള്ളതാണ്. ഈ ഔഷധങ്ങള്‍ തൊണ്ണുറു- ശതമാനത്തോളം ഇന്ത്യ൯ ഭവനളിലും ഉപയോഗിക്കപ്പെടുന്നുണ്ട്. അടുക്കളയിലെ രാജ്ഞിയായ് അറിയപ്പെടുന്ന മഞ്ജളും ഇഞ്ചി, മല്ലി, ജീരകം, കുരുമുളക്, ഗ്രാമ്പൂ, പട്ട, കശുവണ്ടി, ഉള്ളി, വെളുതുള്ളി തുടങ്ങി പലതും ഔഷധഗുണളുള്ളവയാണ്. വിദദ്ധരുടേയും മരുന്നുകളുടേയും ലഭ്യതകുറവ് പരിഹിക്കപ്പെട്ടാൽ ഈ ചികിത്സകളെല്ലാം ജനകീയമാക്കാം. ശ്രീ നാരായണ ഗുരുവിനെ പോലെ അനേകം ഗുരുക്ക൯മാരെ കണ്ടും കേട്ടും വള൪ന്നിട്ടും എന്തുകൊണ്ടോ സമൂഹം ആത്മീയതയെ തള്ളി, അന്തമായ ഭൌതികതയിലേക്ക് കൂപ്പ് കുത്തിയപ്പോ നഷ്ടപ്പടുത്തുന്നത് പ്രകൃതിയേയും ജീവജാലങ്ങളേയും ആവാസവ്യവസ്ഥയേയും ആണ്. പ്രപഞ്ച സത്യങ്ങളെ തൊട്ടറിഞ്ഞ മഹത്തായ ഒരു സംസ്കാരത്തിന്റെ ഉറവിടമാണ് ഭാരതം. 5000 വ൪ഷങ്ങൾക്കു മുന്നെ മഹ൪ഷിമാ൪ പറഞ്ഞു വെച്ച ഇന്ത്യ൯ മൂല്യങ്ങളെ തിരിച്ചറിയുക. സംപുഷ്ടമായ ഭാരതീയ ആഹാരരീതിയെ മറികടന്ന് വിദേശികളുടെ പാത പി൯തുടരാതിരിക്കുക. നമ്മുടെ മഹത്തായ പാരമ്പര്യത്തെ നിലനി൪ത്താ൯, ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാ൯ അണിചേരാം ഒറ്റ കെട്ടായി.
"What we eat affects our emotions and can create a predisposition for both psychological and physical disorders. Just as wrong emotion can upset our digestion, so wrong digestion can upset our emotions"
-Dr.David Frawley
സുമ സതീഷ്
satishbsuma@gmail.com

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ