ലോക പ്രകൃതി സംരക്ഷണ ദിനാചരണങ്ങളുടെ പ്രസക്തി
23/ 3 /17, 6:24 AM
Today ..... 22 April 2020
Feb 2 - (Wetland Day ) തണ്ണീർത്തട ദിനം ,March 21 -(World Forestry Day) ലോക വനദിനം, March 22 - World Day of water) ലോക ജലദിനം , April 7 ലോകാരോഗ്യ ദിനം (WORLD HEALTH DAY) April 22 - Earth Day ലോക ഭൗമദിനം പോലെ പ്രകൃതി സംരക്ഷണ ദിനങ്ങൾ ഇനിയും ധാരാളമുണ്ട്. കൊറോണക്കു ശേഷമെങ്കിലും പുതു യുഗം പിറക്കട്ടെ.. മനുഷ്യർ പ്രകൃതി-മൃഗ സ്നേഹികളും സംരക്ഷകരും ആവട്ടെ.
നാളെ 23 ഏപ്രിൽ ....ലോകപുസ്തക ദിനം കൂടി ആകുന്നു.

ദിനാചരണങ്ങൾ വെറും ആചാരങ്ങൾ മാത്രമാകാതിരിക്കട്ടെ !!.

പ്രകൃതി എന്ന പദം സൂചിപ്പിക്കുന്നത് മൊത്തത്തിലുള്ള ഭൗതിക പ്രപഞ്ചത്തെ ആണ്. ജീവനും പ്രതിഭാസങ്ങളും പ്രകൃതിയുടെ ഘടകങ്ങളാണ്. സൗരയൂഥത്തിൽ സൂര്യനിൽ നിന്ന് മൂന്നാം സ്ഥാനത്തുള്ള ഭൂമിയിൽ മാത്രമാണ് ജീവൻ എന്ന നമ്മുടെ വിശ്വാസവും മാറ്റി മറിക്കുന്ന പുതിയ വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു. ഭുമിയിലെ ജീവനുള്ളതും ജീവനില്ലാത്തതുമായുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനമാണ്. പരിസ്ഥിതിശാസ്ത്രം.
പരിസ്ഥിതി ശാസ്ത്രകാരന്മാർ ഭൗമ പ്രതിഭാസങ്ങൾ, പാരമ്പര്യേതര ഊർജ്ജ ഉറവിടങ്ങൾ, മലിനീകരണ നിയന്ത്രണം, പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്ത്വത്തോടെയുള്ള കൈകാര്യം മുതലായ വിഷയങ്ങളെക്കുറിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നു. . ജനങ്ങൾക്കിടയിൽ പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള അവഗാഹം കൂടിയതും ശക്തമായ പരിസ്ഥിതി നിയമങ്ങൾ ലോകരാഷ്ട്രങ്ങൾ കൊണ്ടുവരാൻ തുടങ്ങിയതുമാണ് പരിസ്ഥിതിശാസ്ത്രം എന്ന ശാസ്ത്രശാഖയുടെ ഉദ്ഭവത്തിനു കാരണo.
ഭൂമിയുടെ അന്തരീക്ഷത്തെയും മറ്റുള്ള പരിസ്ഥിതിഘടകങ്ങളുമായുള്ള അന്തരീക്ഷത്തിന്റെ പ്രതിപ്രവർത്തനങ്ങളേയും അതിന്റെ അനന്തരഫലങ്ങളേയും പഠന വിധേയമാക്കുന്ന വിഭാഗമാണ് അന്തരീക്ഷ ശാസ്ത്രം.
June 5 - WORLD ENVIRONMENT DAY ലോക പരിസ്ഥിതിദിനം
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരക്കുന്നത്. 1972 മുതൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് ഈ ദിനാചരണം ആരംഭിച്ചത്. ലോക പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ വരുത്താനും ഫലവത്തായ കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.
ഇന്ന് ലോകം നേരിടുന്ന ഏറ്റവും ഭീകരമായ പ്രശ്നമായിരിക്കുന്നു പരിസ്ഥിതി മലിനീകരണം. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.
‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്. 'Beat Plastic Pollution' എന്നതാണ് 2018-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഇന്ത്യയാണ് 2018 ലെ ആതിഥേയ രാജ്യം.
ഒരു ജന്തുവിന്റെയോ സസ്യത്തിന്റെയോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ജീവികളുടെയോ ഒരു പ്രത്യേക സ്പീഷീസുകൾ വസിക്കുന്ന പരിതഃസ്ഥിതിയേയോ ചുറ്റുപാടിനേയോ ആണ് അതിന്റെ വാസസ്ഥലം(habitat) എന്നു പറയുന്നത്. അതു ഒരു ജീവി ജീവിക്കുന്ന പ്രകൃത്യായുള്ള ചുറ്റുപാടാണ് അല്ലെങ്കിൽ, ഒരു സ്പീഷീസിനു ചുറ്റുമുള്ള ഭൗതികമായ പരിസ്ഥിതിയാണ്. ഒരു വാസസ്ഥലം ഭൗതികമായ ഘടകങ്ങളായ മണ്ണ്, ഈർപ്പം, താപനില, പ്രകാശത്തിന്റെ ലഭ്യത തുടങ്ങിയവയും ജൈവഘടകങ്ങളായ ആഹാരത്തിന്റെ ലഭ്യത, ഇരപിടിയന്മാരുടെ സാന്നിധ്യം എന്നിവയാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഒരു വാസസ്ഥലം ഒരു ഭൂപ്രകൃതിയാവണമെന്നു നിർബന്ധമില്ല. ഉദാഹരണത്തിന് ഒരു പരാദത്തെ സംബന്ധിച്ച്, അതു ജീവിക്കുന്ന അതിന്റെ ആതിഥേയന്റെ ശരീരമോ അയാളുടെ ഒരു കോശമോ ആകാം.
എന്നാൽ ഏതു ജീവിയുടെ കാര്യമെടുത്താലും അതിന്റെ വാസസ്ഥലം നഷ്ടപ്പെടുന്നതും അവ നേരിടുന്ന വംശനാശ ഭീഷണിയും ലോകം മനസ്സിലാക്കി വരുന്നതേ ഉള്ളു. മനുഷ്യർ കാട്ടുന്ന വീണ്ടുവിചാരമില്ലായ്മയും തെറ്റായി പ്രവർത്തനവും വഴി, ലോകത്ത് സ്വാതന്ത്യത്തോടെ യഥേഷ്ട്ടം പാറിപ്പറന്നു ജീവിക്കാനുള്ള മൃഗങ്ങളുടെ അവകാശം പോലും നഷ്ടപ്പെടുന്നു. നമ്മുടെ കർമ്മ ഫലത്തിന്റെ ബലിയാടുകൾ ആക്കപെടുന്ന അത്തരം മിണ്ടാപ്രാണികൾ എന്ത് പിഴച്ചു.
ഓരോ വീട്ടിൽ നിന്നും ആരംഭിച്ച് ലോകം മുഴുവനും നീണ്ട അടിയന്തിരമായ ശുദ്ധീകരണം നടക്കേണ്ട ആവശ്യകതയെ ഇന്നെല്ലാരും ഗൗരവതരമായാണ് കാണുന്നത്. സർക്കാരിന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഇതിലേക്ക് അനിയന്ത്രിതമായി നടക്കേണ്ടതുണ്ട്. നാടിനു നഷ്ടപെടുന്ന ഒരു കുഞ്ഞു അരുവി പോലും എത്ര ജീവികളുടെ വാസസ്ഥലത്തെ ആണ് നഷ്ടപ്പെടുത്തുന്നത്. അങ്ങിനെ ചിന്തിച്ച് പ്രകൃതിയുടെ എല്ലാ തനിമയും നിലനിർത്താനും പുഴയും കുളവും അരുവികളും തണ്ണീർത്തടവും വെള്ളക്കെട്ടും കുന്നും മലയും കണ്ടൽമരങ്ങളും കാടും വനങ്ങളും വയലുകളും ചുരങ്ങളും ഒക്കെ സംരക്ഷിക്കപ്പെടട്ടെ. ഓരോ പൗരനും അതേറ്റെടുക്കട്ടെ. നാളത്തെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങൾക്ക് നമ്മൾ കൊടുക്കുന്ന ഏറ്റവും മഹത്തായ ഒന്നാവട്ടെ പരിസ്ഥിതി സംരക്ഷണം.
പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന്യജീവികൾ, മനുഷ്യർ എന്നിവയെ ദോഷകരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക് മലിനീകരണം എന്നു പറയുന്നത്.
ചെലവുകുറഞ്ഞതിനാലും ഉപയോഗിക്കാൻ എളുപ്പമാണ് എന്നതിനാലും മനുഷ്യന്റെ പ്ലാസ്റ്റിക് ഉപയോഗം ഉയർന്ന അളവിൽ വർധിച്ചു. ഇത് പരിസ്ഥിതിയെ വളരെ ഗുരുതരമായി ബാധിച്ചു എന്നതിന് തെളിവാണ് നാം ഇന്ന് കാണുന്ന പല അനിഷ്ട സംഭവങ്ങളും. ശക്തമായ നടപടികൾ കൈക്കൊള്ളേണ്ട സമയം അതിക്രമിച്ചു. പ്രകൃതിക്കുണ്ടാകുന്ന വെല്ലുവിളിയെ കുറിച്ച് ബോധവാന്മാരാകാൻ ഇത്രയും വൈകിയ സമൂഹത്തിനു പ്ലാസ്റ്റിക് പൂർണമായും നിർമാർജനം സാധിക്കില്ലെങ്കിലും ഉപയോഗം കുറക്കാനും കത്തിച്ചു നശിപ്പിക്കുന്നത് ഒഴിവാക്കാനും പറ്റണം. പ്രകൃതിയിൽ ലയിക്കുന്ന ഉൽപന്നങ്ങൾ ഉപയോഗിക്കുമ്പോൾ അതും പ്രകൃതിക്കു നാശമാകാതെ നോക്കാനും സന്തുലിതാവസ്ഥ ഉണ്ടാക്കാനും ബന്ധപ്പെട്ടവർ ശ്രമിക്കണം. ഒരു മരം മുറിക്കുമ്പോൾ പത്തു തൈകളെങ്കിലും നട്ടുപിടിപ്പിക്കാൻ നിർബന്ധ നിയമാവലി
ഉണ്ടാകണം. വിദ്യാർത്ഥികളേയും പൊതു ജനങ്ങളേയും, സംഘടിപ്പിച്ചു പൊതു നിറത്തിലും മൊട്ട പ്രദേശങ്ങളിലും മരം വെച്ച് പിടിപ്പിക്കാനും നദികളും അരുവികളും സംരക്ഷിക്കാനും ഒക്കെ മുന്നിട്ടിറങ്ങാൻ സന്നദ്ധരാക്കേണ്ടതുണ്ട്. വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്ന പുസ്തകങ്ങളിലൂടെ മാത്രം നഷ്ടപെടുന്ന മരങ്ങളെത്ര? ഓരോ വർഷത്തേയും പാഠ്യ പുസ്തകങ്ങൾ തുടർന്നുള്ള കുട്ടികൾക്കും ഉപയോഗിക്കാവുന്ന രീതിയിൽ സ്കൂളിൽ തന്നെ ചട്ടം കെട്ടിയാൽ ഓരോ വർഷവും നശിക്കപ്പെടുന്ന മരങ്ങളുടെ എണ്ണം കുറക്കാൻ പറ്റില്ലേ? പഞ്ചായത്തു വഴി ശുചീകരവും ജല സംരക്ഷണവും ഉണ്ടാക്കണം. നാട്ടിൽ പാഴായി പോകുന്ന തെങ്ങിന്റേയും കവുങ്ങിന്റേയും വാഴയുടെയും അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് തുടങ്ങിയാൽ തന്നെ നാടും കർഷകരും പ്രകൃതിയും ഒരു പരിധിവരെ രക്ഷപെടും. ഇതുവഴി പ്ലാസ്റ്റിക് ഉപയോഗം വലിയൊരു പരിധിവരെ കുറക്കാൻ ഗ്രാമങ്ങളിൽ സാധിക്കും.

മലിനീകരണം മൂലം ജനം നേരിടുന്ന പ്രശ്നങ്ങൾ അതിഭയങ്കരമാണ്. എന്തൊക്കെ പേരിൽ ഏതെല്ലാം രൂപത്തിലാണ് രോഗങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇന്ന് കേരളം നേരിടുന്ന 'നിപ' വൈറസ് ആക്ക്രമണം അടക്കം വിവിധ തരത്തിലുള്ള പനികൾ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പും സർക്കാരും ബന്ധപ്പെട്ടവരും ആശുപത്രി ജീവനക്കാരും നടത്തുന്ന യുദ്ധകാലാടിസ്ഥാന നടപടികൾ ഇന്ന് ലോകശ്രദ്ധ നേടാന്മാത്രം പ്രാപ്തമാകുന്നു എന്നത് നമുക്കഭിമാനിക്കാം. എല്ലാവിധ പിന്തുണയും ജനങ്ങൾ നൽകട്ടെ. അവരുടെ സേവനങ്ങൾ എത്ര ശ്ലാഘനീയമാണ് . വർഷന്തോറും ഇങ്ങനെ പല പേരുകളിൽ ഇറങ്ങുന്ന വൈറസുകൾ മരുന്ന് കമ്പനികൾ കൃത്രിമമായി നിർമ്മിച്ചു പടച്ചു വിടുന്നതോ എന്ന സംശയത്തിന് .... അല്ലെങ്കിൽ ആ പ്രവണതക്ക് നല്ലൊരു പ്രഹരം കൂടി ഇവിടെ ആരോഗ്യ വകുപ്പിന് കൊടുക്കാൻ കഴിഞ്ഞു എന്നതാണ് വളരെ അധികം ആശ്വാസവും ചിന്തനീയവുമായത്. മരുന്ന് കമ്പനികളെ അപ്പാടെ സ്വീകരിക്കാതെ പരീക്ഷണങ്ങളിലേക്കു നീങ്ങിയ വിദഗ്ധരെ നമിച്ചു കൊണ്ട് അധികം വൈകാതെ, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മാത്രം പകരാൻ സാധ്യത എന്ന വലിയ കണ്ടെത്തലിലേക്കു വഴിമാറിയ ഈ വൈറസിനെ ഉന്മൂലനം ചെയ്തതിൽ എല്ലാ സന്മനസ്സുകൾക്കും ആശംസയും നന്ദിയും അറിയിക്കുന്നു.
എങ്കിലും ഇവിടെ സങ്കടകരമായ വിഷയങ്ങളിൽ ഒന്ന് പരാമർശിക്കാതെ വയ്യ. സോഷ്യൽ മീഡിയ വഴി ജനത്തെ തെറ്റിദ്ധരിപ്പിച്ചു ഒരു കൂട്ടർ ആഘോഷിക്കുന്നു. മറ്റൊരു കൂട്ടർ തങ്ങളുടെ ഉൽപനം ചുളുവിൽ വിറ്റഴിക്കാൻ ജനത്തെ തന്ത്രപൂർവം ഉപയോഗിക്കുന്നു. സസ്യാഹാര ലോബിയും മാംസാഹാര ലോബിയും പരസ്പരം വാർത്തകൾ പടച്ചുണ്ടാക്കി മുതലെടുപ്പ് നടത്തുന്നു. അനാവശ്യ ഭീതിയും കൂനിന്മേൽ കുരുവെന്ന പോലെ മനുഷ്യനെ വലക്കുന്ന ഇത്തരം നിലപാട് സ്വീകരിക്കുന്ന ആളുകളെ ജനം കൈയൊഴിഞ്ഞു എന്നതും ശ്രദ്ധേയം. പക്ഷെ മറ്റു രാജ്യക്കാരെ തെറ്റിദ്ധരിപ്പിക്കാൻ മലയാളികൾ ഒരു മത്സരം തന്നെ നടത്തി എന്നതിന് തെളിവാണ്, നമ്മുടെ രക്തസാക്ഷിയായ ലിന എന്ന നഴ്സിന്റെ ഭർത്താവു നേരിട്ടത്. സർക്കാരിന്റെ ജോലി വാഗ്ദാനത്തിലൂടെ ആശ്വാസമായെങ്കിലും. ചില മലയാളികൾ ഉണ്ടാക്കുന്ന വിന ചെറുതൊന്നുമല്ല.

Feb 2 - (Wetland Day ) തണ്ണീർത്തട ദിനം ,March 21 -(World Forestry Day) ലോക വനദിനം, March 22 - World Day of water) ലോക ജലദിനം , April 7 ലോകാരോഗ്യ ദിനം (WORLD HEALTH DAY) April 22 - Earth Day ലോക ഭൗമദിനം എന്നിങ്ങനെ പ്രകൃതി സംരക്ഷണ ദിനങ്ങൾ നമ്മൾ ആചരിക്കപ്പെടുന്നത് വെറും ആചാരങ്ങൾ ആകാതിരിക്കട്ടെ എന്ന് ഓർമ്മിപ്പിക്കുക മാത്രം ചെയ്യട്ടെ.
‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്. 'Beat Plastic Pollution' എന്നതാണ് 2018-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഇന്ത്യയാണ് 2018 ലെ ആതിഥേയ രാജ്യം.
എന്നാൽ ഏതു ജീവിയുടെ കാര്യമെടുത്താലും അതിന്റെ വാസസ്ഥലം നഷ്ടപ്പെടുന്നതും അവ നേരിടുന്ന വംശനാശ ഭീഷണിയും ലോകം മനസ്സിലാക്കി വരുന്നതേ ഉള്ളു. മനുഷ്യർ കാട്ടുന്ന വീണ്ടുവിചാരമില്ലായ്മയും തെറ്റായി പ്രവർത്തനവും വഴി, ലോകത്ത് സ്വാതന്ത്യത്തോടെ യഥേഷ്ട്ടം പാറിപ്പറന്നു ജീവിക്കാനുള്ള മൃഗങ്ങളുടെ അവകാശം പോലും നഷ്ടപ്പെടുന്നു. നമ്മുടെ കർമ്മ ഫലത്തിന്റെ ബലിയാടുകൾ ആക്കപെടുന്ന അത്തരം മിണ്ടാപ്രാണികൾ എന്ത് പിഴച്ചു.
ഓരോ വീട്ടിൽ നിന്നും ആരംഭിച്ച് ലോകം മുഴുവനും നീണ്ട അടിയന്തിരമായ ശുദ്ധീകരണം നടക്കേണ്ട ആവശ്യകതയെ ഇന്നെല്ലാരും ഗൗരവതരമായാണ് കാണുന്നത്. സർക്കാരിന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഇതിലേക്ക് അനിയന്ത്രിതമായി നടക്കേണ്ടതുണ്ട്. നാടിനു നഷ്ടപെടുന്ന ഒരു കുഞ്ഞു അരുവി പോലും എത്ര ജീവികളുടെ വാസസ്ഥലത്തെ ആണ് നഷ്ടപ്പെടുത്തുന്നത്. അങ്ങിനെ ചിന്തിച്ച് പ്രകൃതിയുടെ എല്ലാ തനിമയും നിലനിർത്താനും പുഴയും കുളവും അരുവികളും തണ്ണീർത്തടവും വെള്ളക്കെട്ടും കുന്നും മലയും കണ്ടൽമരങ്ങളും കാടും വനങ്ങളും വയലുകളും ചുരങ്ങളും ഒക്കെ സംരക്ഷിക്കപ്പെടട്ടെ. ഓരോ പൗരനും അതേറ്റെടുക്കട്ടെ. നാളത്തെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങൾക്ക് നമ്മൾ കൊടുക്കുന്ന ഏറ്റവും മഹത്തായ ഒന്നാവട്ടെ പരിസ്ഥിതി സംരക്ഷണം.
പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന്യജീവികൾ, മനുഷ്യർ എന്നിവയെ ദോഷകരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക് മലിനീകരണം എന്നു പറയുന്നത്. ചെലവുകുറഞ്ഞതിനാലും ഉപയോഗിക്കാൻ എളുപ്പമാണ് എന്നതിനാലും മനുഷ്യന്റെ പ്ലാസ്റ്റിക് ഉപയോഗം ഉയർന്ന അളവിൽ വർധിച്ചു. ഇത് പരിസ്ഥിതിയെ വളരെ ഗുരുതരമായി ബാധിച്ചു എന്നതിന് തെളിവാണ് നാം ഇന്ന് കാണുന്ന പല അനിഷ്ട സംഭവങ്ങളും. ശക്തമായ നടപടികൾ കൈക്കൊള്ളേണ്ട സമയം അതിക്രമിച്ചു. പ്രകൃതിക്കുണ്ടാകുന്ന വെല്ലുവിളിയെ കുറിച്ച് ബോധവാന്മാരാകാൻ ഇത്രയും വൈകിയ സമൂഹത്തിനു പ്ലാസ്റ്റിക് പൂർണമായും നിർമാർജനം സാധിക്കില്ലെങ്കിലും ഉപയോഗം കുറക്കാനും കത്തിച്ചു നശിപ്പിക്കുന്നത് ഒഴിവാക്കാനും പറ്റണം. പ്രകൃതിയിൽ ലയിക്കുന്ന ഉൽപന്നങ്ങൾ ഉപയോഗിക്കുമ്പോൾ അതും പ്രകൃതിക്കു നാശമാകാതെ നോക്കാനും സന്തുലിതാവസ്ഥ ഉണ്ടാക്കാനും ബന്ധപ്പെട്ടവർ ശ്രമിക്കണം. ഒരു മരം മുറിക്കുമ്പോൾ പത്തു തൈകളെങ്കിലും നട്ടുപിടിപ്പിക്കാൻ നിർബന്ധ നിയമാവലി
ഉണ്ടാകണം. വിദ്യാർത്ഥികളേയും പൊതു ജനങ്ങളേയും, സംഘടിപ്പിച്ചു പൊതു നിറത്തിലും മൊട്ട പ്രദേശങ്ങളിലും മരം വെച്ച് പിടിപ്പിക്കാനും നദികളും അരുവികളും സംരക്ഷിക്കാനും ഒക്കെ മുന്നിട്ടിറങ്ങാൻ സന്നദ്ധരാക്കേണ്ടതുണ്ട്. വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്ന പുസ്തകങ്ങളിലൂടെ മാത്രം നഷ്ടപെടുന്ന മരങ്ങളെത്ര? ഓരോ വർഷത്തേയും പാഠ്യ പുസ്തകങ്ങൾ തുടർന്നുള്ള കുട്ടികൾക്കും ഉപയോഗിക്കാവുന്ന രീതിയിൽ സ്കൂളിൽ തന്നെ ചട്ടം കെട്ടിയാൽ ഓരോ വർഷവും നശിക്കപ്പെടുന്ന മരങ്ങളുടെ എണ്ണം കുറക്കാൻ പറ്റില്ലേ? പഞ്ചായത്തു വഴി ശുചീകരവും ജല സംരക്ഷണവും ഉണ്ടാക്കണം. നാട്ടിൽ പാഴായി പോകുന്ന തെങ്ങിന്റേയും കവുങ്ങിന്റേയും വാഴയുടെയും അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് തുടങ്ങിയാൽ തന്നെ നാടും കർഷകരും പ്രകൃതിയും ഒരു പരിധിവരെ രക്ഷപെടും. ഇതുവഴി പ്ലാസ്റ്റിക് ഉപയോഗം വലിയൊരു പരിധിവരെ കുറക്കാൻ ഗ്രാമങ്ങളിൽ സാധിക്കും.
മലിനീകരണം മൂലം ജനം നേരിടുന്ന പ്രശ്നങ്ങൾ അതിഭയങ്കരമാണ്. എന്തൊക്കെ പേരിൽ ഏതെല്ലാം രൂപത്തിലാണ് രോഗങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇന്ന് കേരളം നേരിടുന്ന 'നിപ' വൈറസ് ആക്ക്രമണം അടക്കം വിവിധ തരത്തിലുള്ള പനികൾ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പും സർക്കാരും ബന്ധപ്പെട്ടവരും ആശുപത്രി ജീവനക്കാരും നടത്തുന്ന യുദ്ധകാലാടിസ്ഥാന നടപടികൾ ഇന്ന് ലോകശ്രദ്ധ നേടാന്മാത്രം പ്രാപ്തമാകുന്നു എന്നത് നമുക്കഭിമാനിക്കാം. എല്ലാവിധ പിന്തുണയും ജനങ്ങൾ നൽകട്ടെ. അവരുടെ സേവനങ്ങൾ എത്ര ശ്ലാഘനീയമാണ് . വർഷന്തോറും ഇങ്ങനെ പല പേരുകളിൽ ഇറങ്ങുന്ന വൈറസുകൾ മരുന്ന് കമ്പനികൾ കൃത്രിമമായി നിർമ്മിച്ചു പടച്ചു വിടുന്നതോ എന്ന സംശയത്തിന് .... അല്ലെങ്കിൽ ആ പ്രവണതക്ക് നല്ലൊരു പ്രഹരം കൂടി ഇവിടെ ആരോഗ്യ വകുപ്പിന് കൊടുക്കാൻ കഴിഞ്ഞു എന്നതാണ് വളരെ അധികം ആശ്വാസവും ചിന്തനീയവുമായത്. മരുന്ന് കമ്പനികളെ അപ്പാടെ സ്വീകരിക്കാതെ പരീക്ഷണങ്ങളിലേക്കു നീങ്ങിയ വിദഗ്ധരെ നമിച്ചു കൊണ്ട് അധികം വൈകാതെ, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മാത്രം പകരാൻ സാധ്യത എന്ന വലിയ കണ്ടെത്തലിലേക്കു വഴിമാറിയ ഈ വൈറസിനെ ഉന്മൂലനം ചെയ്തതിൽ എല്ലാ സന്മനസ്സുകൾക്കും ആശംസയും നന്ദിയും അറിയിക്കുന്നു.
എങ്കിലും ഇവിടെ സങ്കടകരമായ വിഷയങ്ങളിൽ ഒന്ന് പരാമർശിക്കാതെ വയ്യ. സോഷ്യൽ മീഡിയ വഴി ജനത്തെ തെറ്റിദ്ധരിപ്പിച്ചു ഒരു കൂട്ടർ ആഘോഷിക്കുന്നു. മറ്റൊരു കൂട്ടർ തങ്ങളുടെ ഉൽപനം ചുളുവിൽ വിറ്റഴിക്കാൻ ജനത്തെ തന്ത്രപൂർവം ഉപയോഗിക്കുന്നു. സസ്യാഹാര ലോബിയും മാംസാഹാര ലോബിയും പരസ്പരം വാർത്തകൾ പടച്ചുണ്ടാക്കി മുതലെടുപ്പ് നടത്തുന്നു. അനാവശ്യ ഭീതിയും കൂനിന്മേൽ കുരുവെന്ന പോലെ മനുഷ്യനെ വലക്കുന്ന ഇത്തരം നിലപാട് സ്വീകരിക്കുന്ന ആളുകളെ ജനം കൈയൊഴിഞ്ഞു എന്നതും ശ്രദ്ധേയം. പക്ഷെ മറ്റു രാജ്യക്കാരെ തെറ്റിദ്ധരിപ്പിക്കാൻ മലയാളികൾ ഒരു മത്സരം തന്നെ നടത്തി എന്നതിന് തെളിവാണ്, നമ്മുടെ രക്തസാക്ഷിയായ ലിന എന്ന നഴ്സിന്റെ ഭർത്താവു നേരിട്ടത്. സർക്കാരിന്റെ ജോലി വാഗ്ദാനത്തിലൂടെ ആശ്വാസമായെങ്കിലും. ചില മലയാളികൾ ഉണ്ടാക്കുന്ന വിന ചെറുതൊന്നുമല്ല.

Feb 2 - (Wetland Day ) തണ്ണീർത്തട ദിനം ,March 21 -(World Forestry Day) ലോക വനദിനം, March 22 - World Day of water) ലോക ജലദിനം , April 7 ലോകാരോഗ്യ ദിനം (WORLD HEALTH DAY) April 22 - Earth Day ലോക ഭൗമദിനം എന്നിങ്ങനെ പ്രകൃതി സംരക്ഷണ ദിനങ്ങൾ നമ്മൾ ആചരിക്കപ്പെടുന്നത് വെറും ആചാരങ്ങൾ ആകാതിരിക്കട്ടെ എന്ന് ഓർമ്മിപ്പിക്കുക മാത്രം ചെയ്യട്ടെ.
March 21 - World Forestry Day ലോക വന ദിനം
വനനശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് വന ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോവർഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ വന ജൈവവ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു. അതോടൊപ്പം ഇക്കോടൂറിസം പോലുള്ള പദ്ധതികൾ ഉണ്ടാക്കുന്ന ദുരന്തഫലങ്ങൾ ലോകത്തിലെ എല്ലാ വനങ്ങളുടെയും നിലനിൽപ്പിനെ അപകടകരമാക്കുന്നു. ഏഷ്യാനെറ്റ് ലോക വനദിനത്തിൽ സംഘടിപ്പിച്ച, മരങ്ങളെഅലിഗനം ചെയ്ത് , 'എന്റെ മരം എന്റെ ജീവൻ ' എന്ന ഗിന്നസ് റെക്കോർഡിട്ട പരിപാടിയിൽ പങ്കെടുത്തവർ അത്രയും മരങ്ങൾ നടാൻ സാഹചര്യങ്ങൾ ഒരുക്കി എന്ന വാർത്ത എന്തുകൊണ്ടും അഭിമാനിക്കാവുന്നതാണ്. മരം വെച്ച് പിടിപ്പിക്കുക എന്നത് തന്നെ ആണ് ഈ ദിനത്തിന്റെ മുഖ്യ കർമ്മപരിപാടി .
March 22 - World Day of Water ലോക ജല ദിനം
1993 മുതൽ മാർച്ച് 22 ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. ജലത്തിന്റെ പ്രാധാന്യത്തെ കുറിച്ച നാം ആർക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. എന്നാൽ അതിന്റെ അധിക ഉപയോഗവും ദൗർലഭ്യതയും മലനീകരണവും കുറെ കൂടി ജനങ്ങളെ ബോധവാൻമാറാക്കേണ്ടതുണ്ട്. പല പഠനങ്ങളും അര്ഥശങ്കക്കിടയില്ലാതെ പറയുന്നു വെള്ളം ധാരാളംഎറണാകുളംകാരുടെ മാത്രം കാര്യം എടുക്കാം. വികസനത്തിന്റെ കുതിപ്പിൽ കൊച്ചി ലോക ഭൂപടത്തിൽ നമുക്കഭിമാനിക്കാവുന്ന രീതിയിൽ ഇടം പിടിച്ചു ''ലോകത്തിലെ ഏറ്റവും മലിനീകരിക്ക''പ്പെട്ട സ്ഥലങ്ങളിൽ ഒന്ന് !!. 2004-ൽ, 200-ൽ താഴെ ആയിരുന്നു എറണാകുളത്തെ വൃക്ക രോഗികളുടെ എണ്ണം. എന്നാൽ ഇന്ന് 2017-ൽ ഒരു ലക്ഷത്തിമുപ്പത്തിആറായിരം വൃക്ക രോഗികളെന്നു കേട്ടാൽ ഞെട്ടിയോ? അതിലും ഭീകരം ഇതുണ്ടാക്കുന്നത് അവിടങ്ങളിൽ ശുദ്ധജലമെന്നു പറഞ്ഞു കുടിക്കുന്ന വെള്ളമാണെന്നു കേട്ടാലാണ്. കാരണം, പെരിയാർ ആണ് ജില്ലയിലെ പ്രധാന പുഴ. 40 ലക്ഷം വരുന്ന എറണാകുളംകാരുടെ വാട്ടർ ടാങ്ക് ആണിത്. വ്യാവസായിക മേഖലയിൽ ഈ പുഴയുടെ തീരത്തായി 200-ലധികം ഫാക്ടറികളുണ്ട്. അതിൽ 80 എണ്ണം റെഡ് ക്യാറ്റഗറിയിൽപ്പെടുന്നതാണ് !. 2016-ൽ 46 തവണ പെരിയാർ നിറം മാറി ഒഴുകി. 23 തവണ മൽസ്യ കുരുതി. എത്രയോ മൽസ്യങ്ങൾ നാമാവശേഷമായി. കൃഷികളെല്ലാം നശിച്ചു, കൃഷി ഉൽപ്പന്നങ്ങളും ഉപോല്പന്നങ്ങളും എല്ലാം ക്രമാതീതമായി ലോഹങ്ങൾ അടങ്ങിയതായി കണ്ടെത്തി.ക്ലോറിനേഷൻ പ്ലാന്റുകൾ പോലും ശരിയായ രീതിയിലല്ല എന്ന്, ചുരുക്കി പറഞ്ഞാൽ ജനങ്ങൾ കുടിക്കുന്നത് വിഷമാണ്. വെള്ളത്തിലൂടെ വൃക്കയെ നിർവീര്യമാക്കുന്ന വിഷം.
ഉറവ വറ്റിയ കേരളത്തിന്റെ ജനങ്ങൾക്കുള്ള കുടി വെള്ളത്തിന് സമുദ്രജലം ശുദ്ധീകരിക്കുന്ന വിദേശ രാജ്യങ്ങളിലെ രീതികൾ, നാട്ടിൽ നടപ്പാക്കുന്നതിൽ പ്രവാസികളെങ്കിലും മുൻകൈയെടുക്കേണ്ടതുണ്ട്. ജനശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടിരിക്കുന്ന ''ജല സമരവും'' ഗംഗ നദിയെ ജീവനുള്ളതായി കാണണമെന്ന കോടതി പരാമർശവും പ്രശംസനീയമാണ്. ആർട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള ആർട് ഓഫ് ലിവിങ് കേന്ദ്രങ്ങളിൽ ലോക ജല ദിനത്തിൽ സംസ്ഥാന വ്യാപകമായി ജലസാക്ഷരതാ സദസ്സിന് തുടക്കം കുറിക്കുന്നു.
ശ്രീശ്രീകാർഷിക മഞ്ചിന്റെ വിദഗ്ധ പരിശീലകർക്കൊപ്പം പ്രമുഖ പരിസ്ഥിതി വിദഗ്ധരും രാക്ഷ്ട്രീയ -കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ജലസാക്ഷരത സദസ്സിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. '' ജലം പാഴാക്കിക്കളയുകയില്ലെന്നും സംരക്ഷിക്കുമെന്നും '' സദസ്സിൽ പ്രതിജ്ഞയെടുക്കും . വറ്റിവരണ്ട് നഷ്ടപ്പെട്ടുപോയ 25 ലധികം നദികളെ ആര്ട്ട് ഓഫ് ലിവിംഗ് വളണ്ടിയര്മാരുടെ സേവാപദ്ധതിയുടെ ഭാഗമായി പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്.
Feb 2 - Wetland Day തണ്ണീർത്തട ദിനം
1971 മുതൽ എല്ലാ വർഷവും ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു. ആധുനികകാലത്തു് തണ്ണീർത്തടങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിനാശം മറ്റേത് ആവാസ വ്യവസ്ഥയിലേതിനെക്കാളും വളരെക്കൂടുതലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ സഹസ്രാബ്ദ ആവാസവ്യവസ്ഥ വിലയിരുത്തലിൽ കണ്ടെത്തിയിട്ടുണ്ട് വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ആയതും തനതായ പാരിസ്ഥിതിക സവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം. ജലസസ്യങ്ങൾക്കും ജീവികൾക്കും വസിക്കുവാൻ യോഗ്യമായ ഇത്തരം പ്രദേശങ്ങളിൽ ചെളി കലർന്നതും ജൈവാവശിഷ്ടങ്ങളാൽ സമ്പുഷ്ടമായതുമായ മണ്ണു കാണപ്പെടുന്നു.ചെറുതും വലുതുമായ തടാകങ്ങൾ, നദികൾ, അരുവികൾ. അഴിമുഖങ്ങൾ. ഡെൽറ്റകൾ, കണ്ടൽ പ്രദേശങ്ങൾ, പവിഴപ്പുറ്റുകൾ നിറഞ്ഞ പ്രദേശങ്ങൾ, ചതുപ്പ് പ്രദേശങ്ങൾ, താഴ്ന്ന നിരപ്പിലുള്ള നെൽവയലുകൾ, അണക്കെട്ടുകൾ, ജലസംഭരണികൾ, ഋതുഭേദങ്ങൾ മൂലം വെള്ളത്തിനടിയിലായ സമതല പ്രദേശങ്ങളും വനഭൂമികളും എന്നിവയെല്ലാം തണ്ണീർത്തടത്തിന്റെ നിർവ്വചനത്തിൽ വരും. ശാസ്ത്രജ്ഞർ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
April 22 - Earth Day ലോക ഭൗമ ദിനം
April 22 ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്.ഇങ്ങനെ പ്രകൃതിയെ രക്ഷിക്കാൻ പല ദിനങ്ങളും ഉണ്ടെങ്കിലും അതൊരു ഓർമപ്പെടുത്തൽ മാത്രമായി ഒതുങ്ങുന്നതാണ് നാം കണ്ടുവരുന്നത്. ലോക രാജ്യങ്ങളിലേക്കല്ല നമ്മുടെ കൊച്ചു കേരളത്തിന്റെ മാത്രം കാര്യം നമുക്ക് പരിശോധിക്കാം. ഡിസംബർ മാസം കഴിഞ്ഞു വരുമ്പോഴേക്കും വെള്ളമില്ലാതെ അമ്മമാർ നെട്ടോട്ടം ഓടുന്ന കാഴ്ച ആണ് നാം കാണുന്നത്. മഴക്കാലം മലയാളിക്ക് അന്യമാകുമോ? ഉഷ്ണ മേഖലയിൽ നിന്നും വന്ന പക്ഷി ഈയ്യിടെ (ഇസ്രായേൽ ദേശീയ പക്ഷി )
കേരളത്തിൽ കണ്ടെത്തിയത് വലിയ വാർത്ത ആയിരുന്നു. കാരണം അതീവ ചൂട് പ്രദേശങ്ങൾ ഇഷ്ടപെടുന്ന ഇത്തരം പക്ഷികൾ സാധാരണ തമിഴ്നാട്ടിലും രാജസ്ഥാനിലും മാത്രമേ ദേശാടനത്തിനിറങ്ങാറുള്ളു. അതാണ് നമ്മുടെ കേരുളത്തിൽ പ്രത്യക്ഷപ്പെട്ടത്. ഗൗരവമായി ആലോചിക്കേണ്ട സമയം അതിക്രമിച്ചിട്ടു പോലും മരത്തിന്റെ പ്രാധാന്യം കുറച്ചു കാണിക്കുന്ന പ്രസ്താവനകളും പ്രകൃതിയെ നശിപ്പിച്ചു തന്നെ ആതിരപ്പളി പോലുള്ള പദ്ധതികൾ കൊണ്ട് വരുന്നതിലെ രാഷ്ട്രീയവും പരിസ്ഥിതി പ്രേമികൾക്ക് എന്നല്ല സാധാരണ ജനങ്ങൾക്കു പോലും ഉൾകൊള്ളാൻ ആകാത്തതാണ്. ഇങ്ങനെ പോയാൽ ഓക്സിജനും ജലവും പൊന്നു വിലക്കും കിട്ടാത്ത കാലം വിദൂരമല്ല.
നമുക്ക് വയലുകളും, കാടുകളും പച്ചപ്പും പാടങ്ങളും കുളങ്ങളും പുഴയും മരവും കുന്നും മലയും ഒന്നും വേണ്ട വിമാന താവളവും താറിട്ട റോഡുകളും ടൈൽ ഇട്ട മുറ്റവും മാളുകളും ഫ്ലാറ്റുകളും എ സി കാറും അതിവേഗ റെയിലും മെട്രോ ട്രെയിനും ഒക്കെ വേണം. പക്ഷെ സൂര്യതാപം ഏൽക്കരുത്, കിണർ വറ്റരുത് വേനൽ ചൂടും അരുത് കുടിവെള്ളം മുട്ടരുത് കറന്റ് പോകരുത്. ഇതെങ്ങനെ സാധിക്കും. അവിടെയാണ് പ്രകൃതിയുടെ പ്രസക്തി.

എന്നാൽ വൈദുതി എന്ന സ്വപ്നം ആതിരപ്പള്ളിയിലൂടെയേ നടക്കൂ എന്നില്ല. കാരണം നമുക്കറിയാം സോളാർ പാനൽ ഉപയോഗിച്ച നമ്മുടെ രാജ്യത്ത് ഒട്ടനേകം സ്ഥാപനങ്ങൾ വിജയകരമായി നടത്തി വരുന്നുണ്ട്. എയർപോർട്ടിൽ പൂർണമായും സോളാർ പാനൽ ഉപയോഗിച്ച് നടപ്പാക്കിയത് അന്തർദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വി എസും ശ്രീനിവാസനെ പോലുള്ള പ്രമുഖരും ചില രാഷ്ട്രീയ സംഘടകളും ആ പദ്ധതിക്കെതീരെ ഉണ്ടെന്നുള്ളത് ജനങ്ങൾക്കാശ്വാസമാകും. കേരള സംസ്ഥാന വിദ്യുച്ഛക്തി വകുപ്പ് ആണ് ഈ ഇരട്ട ജലപദ്ധതിയുടെ നിർവ്വഹണത്തിനു പദ്ധതി സമർപ്പിച്ചിരിക്കുന്നത്. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽനിന്നും അഞ്ചു കിലോമീറ്റർ മുകളിലും വാഴച്ചാൽ വെള്ളച്ചാട്ടത്തിന് നാനൂറ് മീറ്റർ മുകളിലുമായി
ചാലക്കുടിപ്പുഴയിൽ ആണ് 163 മെഗാവാട്ട് ശേഷിയുള്ള ഒരു ഡാം പണിയാനാണ് പദ്ധതിയിടുന്നത്.
ഇത് നടപ്പാക്കുന്നതിലൂടെ, പാരിസ്ഥിതികമായി സവിശേഷ പ്രാധാന്യമുള്ള 140 ഹെക്ടർ വനഭൂമി നഷ്ടപ്പെടും, അപൂർവ്വ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയുടെ നാശം, വംശനാശഭീഷണി നേരിടുന്നവയുൾപ്പെടെയുള്ള പക്ഷികളുടെ ആവാസകേന്ദ്രത്തിന്റെ നാശം, കേരളത്തിലവശേഷിക്കുന്ന അവസാനത്തെ താഴ്ന്ന പുഴയോരക്കാടുകളിൽ 28.4 ഹെക്ടർ മുങ്ങിപ്പോകും. പറമ്പിക്കുളത്തിനും പൂയംകുട്ടിയ്ക്കുമിടയിലുള്ള ആനത്താരയുടെ ഭാഗം വെള്ളത്തിനടിയിലാകും. ആദിവാസി കോളനികളിലെ 80-ഓളം കുടുംബങ്ങൾ കുടിയൊഴിയേണ്ടി വരും. ജലസേചനത്തെയും ഈ പ്രദേശങ്ങളിലെ ലക്ഷക്കണക്കിനാളുകളുടെ കുടിവെള്ളലഭ്യതയെയും ഇത് ദോഷകരമായി ബാധിക്കും.
ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് ഇനിയും എത്രയോ കൂടുമെന്നാണ് യു എൻ പഠനസംഘത്തിന്റെ മുന്നറിയിപ്പ്. ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുമ്പോൾ പുറത്തുവിടുന്ന കാർബൺ അന്തരീക്ഷത്തിൽ നിറയുന്നതാണ് ക്രമാതീതമായി വർദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണം. ആഗിരണം ചെയ്യുവാൻ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാർബൺ അന്തരീക്ഷത്തിൽ തന്നെ അവശേഷിക്കുന്നു. വനം വെച്ച് പിടിപ്പിക്കുന്നതിലൂടെയും മറ്റും പ്രകൃതിയെ സംരക്ഷിച്ചേ മതിയാകൂ. മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു ഭൂമിയുടെ നിലനിൽപ്പ്. മനുഷ്യന് അതിനെ സംരക്ഷിക്കുകയൊ നശിപ്പിക്കുകയോ ചെയ്യാം. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് എല്ലാ പ്രതിസന്ധിക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ.
- 'മരം ഒരു വരം' 'എന്റെ മരം എന്റെ ജീവൻ ' 'മരം എന്റെ ശ്വാസം' ഇതൊക്കെ എന്നും ശ്വാസത്തിൽ കൊണ്ട് നടന്നാലേ നാളത്തെ തലമുറയ്ക്ക് ജീവിതമുണ്ടാകൂ എന്നോർമ്മിപ്പിച്ചു കൊണ്ട് .
സുമ സതീഷ്
നീലേശ്വരം
@@@@ %%%%%% &&&&&&&& %%%%%%% $$$$$$$$$$$ %%%%%% @@@@

അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ