നാടകമേ ഉലകം ......................Dinesh Kuttiyil
24/11/2017
നാടകമേ ഉലകം
ലോകസാഹിത്യത്തിലെ ഏറ്റവും
പഴക്കമുള്ള കലകളിലൊന്ന് നാടകമാണ്. ആദ്യകാല നാടകകൃതികൾ, അനുഷ്ഠാനങ്ങൾ പരിണമിച്ച് ഉണ്ടായതാണെന്ന് പറയപ്പെടുന്നു. അഭിനയം, സംഭാഷണം എന്നിവയിലൂടെ, സമ്പൂർണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകലയാണ് നാടകം. ഒരു സിനിമയിൽ നിന്നും വിഭിന്നമായി രംഗവേദിയുടെ അപര്യാപ്തതയും ദൃശ്യഭാവങ്ങളുടെ അഭാവവും സ്ഥലകാല പരിമിതിയും നാടകത്തിനുണ്ടെങ്കിലും പ്രേക്ഷകനും കഥാപാത്രങ്ങളും തമ്മിലുള്ള നേരിട്ട സംവേദനത്തിൽ അത് ജനകീയമാകുന്നു. നാടകത്തിൽ സമഗ്രവും, അർപ്പണ സന്നദ്ധവുമായ മനസ്സും അഭിനയവും ആണ് ഒരു നടൻ കാഴ്ചവെക്കുന്നത്. സിദ്ധിയും സാധനയുമാണ് ഒരു നാടക കലാകാരനെ വിജയത്തിലെത്തിക്കുന്നത്. സിനിമ ഒരു ഇന്ദ്രജാലം തീർക്കുമ്പോൾ നാടകം പ്രേക്ഷകനുമുന്നിലെ യാഥാർഥ്യമാകുന്നു.
ഇന്നിവിടെ ...........

ബഹ്‌റൈൻ പ്രവാസിയായ, കലാകാരന്മാർക്ക് സുപരിചിതനും , യാതൊരു ആമുഖവും ആവശ്യമില്ലാത്ത മഹാനടൻ ശ്രീ ദിനേശ് കുറ്റിയൽ വലിയൊരു തീരുമാനം എടുത്തിരിക്കുന്നു !!!!!!. നമുക്കെല്ലാം അറിയുന്നപോലെ .... കുടുംബാന്തരീക്ഷത്തിന്റെ വൈകാരികതയും മക്കളുടെ വിദ്യാഭ്യാസവും മുൻ നിർത്തി കഴിഞ്ഞ പന്ത്രണ്ടു വർഷത്തെ പ്രവാസ ജീവിതത്തിനു താത്കാലികമായി ഇടവേള നൽകാൻ നിര്ബന്ധിതനായിരിക്കയാണ്. അത് ബഹ്‌റൈൻ കലാലോകത്തിനു വലിയൊരു വിടവുണ്ടാക്കുമെങ്കിലും യാത്രയുടെ അനിവാര്യത മനസ്സിലാക്കി നമുക്കൊന്നായി അദ്ദേഹത്തിന് വേണ്ടി ആശംസകൾ അർപ്പിക്കാം. നവംബർ അവസാന വാരത്തിൽ യാത്ര തിരിക്കുന്ന ശ്രീമാൻ ദിനേശിന് എല്ലാ വിധ വിജയാശംസകളും നേരുന്നുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ...... ഒരെത്തി നോട്ടം.
നാടക നടനത്തിലും സംവിധാനത്തിലും മറ്റു സ്റ്റേജ് പരിപാടികൾ പകർന്നു നൽകുന്നതിലും ശ്രദ്ധേയനായ ശ്രീ ദിനേശ് കുറ്റിയിൽ കൂട്ടുകുടുംബത്തിലാണ് ജനിച്ചത്. ബാലൻ നായരുടേയും ദേവിഅമ്മയുടേയും നാലു മക്കളിൽ ഒരാളായ ദിനേശിന്റെ ഭാര്യ അനിലയാണ്. രണ്ടു മക്കൾ ദിയയും അലനും. സഹോദരങ്ങൾ ദിജീഷ്, ദീപ, ദിലീപ്. താമസം കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ വില്ല്യാപ്പള്ളി പഞ്ചായത്തിലെ അമരാവതിയിൽ.
എട്ടാം തരത്തിൽ പഠിക്കുമ്പോൾ അവിചാരിതമായി ഒരു പ്രച്ഛന്ന വേഷ മത്സരത്തിൽ നിർബന്ധപൂർവം 'ഭ്രാന്തൻ' പരിവേഷത്തോടെ പങ്കെടുത്തതും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തതാണ് ആദ്യ അരങ്ങിലെ അനുഭവം. പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത കലാജീവിതം. എണ്ണിയാലൊടുങ്ങാത്ത സമ്മാനമഴയുടെ ഉടമസ്ഥനാവുകയായിരുന്നു ശ്രീ ദിനേശ്. ഹൈസ്കൂൾ യുവജനോത്സവത്തിലെ സ്ഥിരം ഒന്നാം സ്ഥാനക്കാരനും സബ് ജില്ലയിലും ജില്ലയിലും ഫസ്റ്റ് പ്രൈസ് ലഭിക്കുകയും പ്രഛന്നവേഷത്തിന് സംസ്ഥാന യുവജനോത്സവത്തിൽ A ഗ്രേഡിന് അർഹനാവുകയും ചെയ്തിട്ടുണ്ട്. തുടർന്നാണ് കലാജീവിതത്തിലേക്കുള്ള രംഗ പ്രവേശനം. ആദ്യ 'ഭ്രാന്തൻ' പ്രച്ഛന്ന വേഷം പിന്നീട് നാടക ഭ്രാന്തിലേക്കുള്ള പാത വെട്ടിത്തുറന്നു. വില്യാപ്പള്ളി എം ജെ ഹൈസ്കൂളിലെ
കേരളോത്സവങ്ങളിലും അഖില കേരള തെരുവുനാടക മത്സരത്തിലും ഇരിങ്ങൽ നാരായണി അനുസ്മരണ നാടക മത്സരത്തിലും സംസ്ഥാന കേരളോത്സത്തിലും KPAC-യുടെ സംസ്ഥാന അമേച്ചർ നാടക മത്സരത്തിലും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മനോജ് നാരായണന്റെ ശിക്ഷണത്തിലും നാടക പ്രതിഭകളായ ജയൻ തീരുമന, മനോജ് നാരായണൻ, രാജേന്ദ്രൻ തായാട്ട്, തൃശൂർ വിശ്വം, വിജയൻ ആയാടത്തിൽ ശശീന്ദ്രൻ വടകര, രാജൻ കിഴക്കേമല, ഈ.വീ.വത്സൻ, കടത്തനാട്ട് മോഹൻ, അജിത് പ്രസാദ്, തുടങ്ങിയ പ്രശസ്തരുടെ രചനയിലും സംവിധാനത്തിലും നിരവധി അമേച്ചർ പ്രഫഷണൽ നാടകങ്ങളിൽ പങ്കെടുക്കാനും സമ്മാനിതനാകാനും ഭാഗ്യമുണ്ടായി.
വടകര സീന്ദൂര കോഴിക്കോട് കലാഭവൻ, ഇരിട്ടീ ഗാന്ധാര, കോഴിക്കോട്
നാടകത്തിനു വേണ്ടി ജീവിതം അർപ്പിച്ച ഈ കലാകാരന്റെ പൊള്ളുന്ന അനുഭവങ്ങളിൽ, ഒന്ന് അച്ഛൻ മരിച്ചദിനം തൊട്ടു പതിനൊന്നു ദിവസവും നാടകം കളിക്കേണ്ടി വന്നതും വിവാഹ പിറ്റേന്നു പത്തുനാൾ നാടകത്തിനു പോയതും ആയിരുന്നു. മകൾ ജനിച്ച് ഒരു നോക്ക് കണ്ടിറങ്ങിയത്, മനസ്സിൽ ദു:ഖവും സന്തോഷവും പെയ്തിറങ്ങിയ നാടകരാവുകളിലേക്കായിരുന്നു. ഇനി കലാജീവിതം അവസാനിപിച്ച് നല്ലൊരു കുടുംബ ജീവിതം കെട്ടിപ്പടുക്കണം എന്ന തീരുമാനത്തിലാണ് പ്രവാസത്തിലേക്കു
പത്തു വർഷമായി അവാൽ ഗൾഫ് മാനുഫേക്ചറിങ്ങ് എന്ന Ac അസബ്ലീംഗ് കമ്പനിയിൽ ജോലി. കാലത്ത് 6.30ന് തുടങ്ങുന്ന ജോലി വൈകീട്ട് 6.30 വരെ. ദാമു കോറോത്തിന്റെ 'ആയിഷ' എന്ന നാടകമായിരുന്നു ബഹറിനിലെ ആദ്യ നാടകം. പിന്നെ ബഹറിൻ കേരളീയ സമജത്തിനകത്തും പുറത്തുമായി നിരവധി നാടകങ്ങൾ കോമഡി ഷോ, മൈം ഷോ, മിമിക്രി സ്റ്റേജ് പ്രോഗ്രാമുകൾ കുട്ടികളുടെ കലാ മത്സരങ്ങൾ അങ്ങിനെ 20-ൽ പരം നാടകങ്ങളിൽ അഭിനയച്ചു, 21 നാടകങ്ങളും ആറോളം സ്റ്റേജ് പ്രോഗ്രാമുകളും സംവിധാനം ചെയ്തു, അഞ്ചു റേഡിയോ നാടകങ്ങളിലും, അഞ്ചു ഷോർട്ട് ഫിലിമുകളിലും ഒരു സിനിമയിലുമായി ദിനേശ് തന്റെ കലാ ജീവിതവുമായി ഉയരങ്ങളിലേക്ക് പറക്കുകയാണ്.
ബഹറിൻ കേരളീയ സമാജം, ഇന്ത്യൻ സ്കൂൾ, KCA എന്നിവിടങ്ങളിലെ ബാലകലോത്സവങ്ങളിൽ കുട്ടിക്ൾക്ക് മോണോ ആക്ട്, മൈം, ഫാൻസിഡ്രസ്സ് എന്നീ ഇനങ്ങളിൽ പരിശീലനം നൽകി സമ്മാനാർഹരാക്കി. സമാജം കേരളോത്സവത്തിൽ മോണോ ആക്ട്, മൈം, കോമഡി സ്കീറ്റ്, കഥാപ്രസംഗം, ഒപ്പന, ഗ്രൂപ്പ് ഡാൻസ് എന്നിവയിൽ സമ്മാനം നേടി.
പ്രഫ:നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മൽസരത്തിൽ 3 പ്രാവശ്യം മികച്ച നടൻ ആയിരുന്നു. (കസേരക്കളി, മരുഭുമിയിലെ ഇലകൾ, സ്വപ്ന വേട്ട) ബഹറിൻ കേരളീയ സമാജവും യുവർ F M 104.2 സംയുക്തമായി നടത്തീയ GCC റേഡിയോ നാടക മത്സരത്തിനു 4 പ്രാവശ്യം ബഹറിനിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ചു (കണാരന്റെ ലോകം-2011, അത് ഷാൻ-2013, ഓൾ ഈസ് വെൽ-2014, സർവൈവൽ-2015). അങ്ങിനെ സ്റ്റേജ് നാടകത്തിലും റേഡിയോ നാടകത്തീലുമായി ആകെ ഏഴു തവണ ബഹറിനിൽ മികച്ച നടനായി ശോഭിച്ചു.

വര്ഷങ്ങളായി, ജോലി കഴിഞ്ഞ് രാത്രി ഏഴുമണി മുതൽ പതിനൊന്നു മണി വരെ ഉള്ള സമയങ്ങളിലെ 'കഠിന പ്രയത്ന'ത്തിന്റെ ഫലമാണ് കലയെ ഉപാസിച്ച ഈ യുവാവിന്റെ വിജയം. സീത്രയിൽ നിന്നും സമാജത്തിലേക്ക് ഉള്ള യാത്ര ഒരു പറ്റം ബഹറിൻ സുഹൃത്തുക്കളുടെ നിഷ്‌കളങ്കമായ സേവനമായിരുന്നു എന്നത് നന്ദിയോടെ എന്നും സ്മരിക്കുന്നു അദ്ദേഹം. പ്രഫ.നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മൽസരത്തിൽ (2016) സ്വപ്ന വേട്ട നാടകത്തിന് മികച്ച സംവിധായകനുള്ള അവാർഡ് നേടി. പ്രശസ്ത അറബ് സംവിധായകൻ ഹാഷിമിന്റെ 'സൂരജ്' എന്ന സിനിമയിൽ അഭിനയിക്കാനായത് വലിയൊരു ഭാഗ്യമായി കരുതുന്നു. ബഹ്‌റൈനിലെ ഇന്ത്യൻ കുടുംബങ്ങളുടെ ദാരിദ്ര്യത്തെ വരച്ചു കാട്ടിയ ഈ ഹൃസ്വ ചിത്രം എട്ടോളം അന്താരാഷ്ട പുരസ്ക്കാരങ്ങൾ നേടി ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. മലയാളി സംവിധായകരിൽ പ്രമുഖനായ TV ചന്ദ്രന്റെ 'മോഹവലയം' സിനിമയിൽ ചെസ്സ് പ്ലെയർ ആയി വേഷം ചെയ്തിട്ടുണ്ട്.
ശ്രദ്ധേയമായ നാടകങ്ങളും കഥാപാത്രങ്ങളും
1 അശ്വമേഥത്തിലെ കുഷ്ഠരോഗി. രചന: തോപ്പിൽ ഭാസി സംവിധാനം: മോഹൻരാജ്
2.ടീപ്പുവിന്റെ ആർച്ചയിലെ പാണ്ൻ. രചന: ആശാ മോൻ കൊടുങ്ങല്ലൂർ, സംവിധാനം: പ്രകാശ് വടകര
3 മരുഭൂമീയിലെ ഇലകളിലെ അബ്ദുക്ക. രചന: നൗഷാദ് ഇബ്രാഹീം, സംവിധാനം: ടR ഖാൻ
4 'കുറിയേടത്ത് താത്രിയിലെ മൂന്ന് വേഷങ്ങൾ,രചന: ഹേമന്ദ് കുമാർ,സംവിധാനം: പ്രകാശ് വടകര
5 അമ്മത്തൊട്ടിലീലെ സത്യൻ,രചന: ജയൻ തീരുമന, സംവിധാനം: അനീഷ് മടപ്പള്ളി
പിന്നെ 'ഗോദോയെകാത്തിലെ', എസ്ട്രഗൺ, 'കനലാട്ട'ത്തിലെ മാധവൻ, 'ആണുങ്ങളില്ലാത്ത വീട്ടിലെ' ഗോവിന്ദൻ, 'ചോരണകൂര'യിലെ കാന്തൻ, 'സ്വപ്നവേട്ട'യിലെ, കണ്ണൻ തെയ്യം, 'ബീരിയാണി'യിലെ അസ്സനാർച്ച, തുടങ്ങിയവയാണ്. കൈരളി ടീവീയിലെ 'ഡെസേർട്ട് സ്കാനീലെ', ജാനു തമാശകളിലെ 'കേളപ്പേട്ടൻ' എന്ന കഥാപാത്രമാകാനും ദിനേശിന് കഴിഞ്ഞിട്ടുണ്ട്. സ്വന്തമായ നീരീക്ഷണ ബോധമുള്ള ദിനേശ്, എല്ലാ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക- സംഘടനകളേയും മാനസീകമായി ഉൾകൊള്ളാൻ കഴിയുന്ന ഒരു കലാകാരനായി ജീവിക്കാനാണ് തനിക്കു ഇഷ്ടം എന്ന് കൂടി ഓർമിപ്പിക്കുന്നു. ബഹ്‌റൈനിലുള്ള ഏതാണ്ടെല്ലാ സംഘടനയുടെയും കീഴിൽ കലാവിരുന്നൊരുക്കി. (ബി കെ എസ്, വടകര സഹൃദയ വേദി, നവകേരള ബഹറിൻ, ഒരുമ ബഹറിൻ, SNCS, GSS, KCA, IYCC ബഹ്‌റൈൻ, ശ്രീ സത്യാ സായി
സർവീസ് ഓർഗനൈസഷൻ ബഹ്‌റൈൻ, ബഹറിൻ മാർത്തോമ യുവജനസഖ്യം, ഫ്രണ്ട്‌സ് കലാ സാഹിത്യ വേദി ബഹറിൻ, സൗപർണ്ണിക ബഹറിൻ, കെ.എം.സി.സി ബഹറിൻ, തണൽ ബഹറിൻ, തനിമ കലാ സാംസ്ക്കാരിക വേദി, തൃശൂർ സംസക്കാര, എറണാകുളം അസോസിയേഷൻ, കണ്ണുർ അസോസിയേഷൻ)

കലാ ജീവിതം തപസ്യ ആക്കിയ ഈ കലാകാരന്റെ അമ്മയുടെ പ്രാർത്ഥനയും കുടുംബത്തിന്റെ എല്ലാ പിന്തുണയും ഉയരങ്ങളിലെത്താൻ ഏറെ സഹായിച്ചു.സമൂഹത്തോടുള്ള കടപ്പാടും സുഹൃത്തുക്കളോടുള്ള കൃതജ്ഞതയും സഹപ്രവർത്തകരോടുള്ള നന്ദിയും ഈ വേളയിൽ പ്രകടിപ്പിക്കുന്ന ദിനേശിന് യാത്ര മംഗളങ്ങൾ നേർന്നു കൊള്ളുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ